Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏഴാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷ ഒഴിവാക്കിയ സാഹചര്യം; ശരാശരി നോക്കി ഗ്രേഡ് നിശ്ചയിക്കും

ഏഴാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷ ഒഴിവാക്കിയ സാഹചര്യം; ശരാശരി നോക്കി ഗ്രേഡ് നിശ്ചയിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ ഏഴാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാർക്കിന്റെ ശരാശരി നോക്കി വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കാൻ തീരുമാനം. എട്ടു വരെ ക്ലാസുകളിൽ വിദ്യാർത്ഥികളെ തോൽപിക്കരുതെന്ന ചട്ടം ഇക്കൊല്ലവും പാലിക്കും.

ആരോഗ്യപരമായ കാരണങ്ങളാൽ കുട്ടിക്കു വാർഷിക പരീക്ഷയെഴുതാൻ സാധിച്ചില്ലെങ്കിൽ ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാർക്ക് പരിഗണിക്കുകയാണു നിലവിലെ രീതി. അതേ മാനദണ്ഡമാണ് എല്ലാവർക്കുമായി നടപ്പാക്കുന്നത്. ക്ലാസ് ഇല്ലെങ്കിലും അദ്ധ്യാപകർ കോളജുകളിൽ ഹാജരാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്‌കൂൾ അദ്ധ്യാപകർ ഹാജരാകണമെന്ന ഉത്തരവ് ഇന്നിറങ്ങുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP