Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നാം ക്ലാസുകാരന് നേരെ സ്‌കൂൾ ബസ് ഡ്രൈവറിന്റെ മർദനം; മാതാ പിതാക്കൾ പരാതിയുമായി എത്തിയതോടെ ബസ് ഡ്രൈവർ സ്ഥലം വിട്ടു; ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

ഒന്നാം ക്ലാസുകാരന് നേരെ സ്‌കൂൾ ബസ് ഡ്രൈവറിന്റെ മർദനം; മാതാ പിതാക്കൾ പരാതിയുമായി എത്തിയതോടെ ബസ് ഡ്രൈവർ സ്ഥലം വിട്ടു; ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊല്ലത്ത് ഒന്നാം ക്ലാസുകാരന് നേരെ സ്‌കൂൾ ബസ് ഡ്രൈവറിന്റെ ക്രൂരമർദനം. കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ബസ് ഡ്രൈവറായ ഷിയാസ് മുങ്ങി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മർദനം.

സ്‌കൂൾവിട്ട് കുട്ടി ബസിലേക്ക് കയറിയപ്പോൾ ബസിന്റെ ക്ലീനറെ മറ്റൊരു ബസിന്റെ ഡ്രൈവറായ ഷിയാസ് മർദിക്കുന്നത് കണ്ടു. ഇതു തടഞ്ഞ വിദ്യാർത്ഥിയെ ഷിയാസ് ചൂരൽ കൊണ്ട് ഒട്ടേറെ തവണ തല്ലിയത്.

കുട്ടിയുടെ മാതാപിതാക്കൾ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. ഷിയാസിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP