Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ ബക്കറ്റ് പിരിവ് നടത്തി തട്ടിപ്പ്; അടിപിടി കേസുകളിലുൾപ്പടെ പ്രതികളായ നാലുപേർ കണ്ണൂരിൽ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ ബക്കറ്റ് പിരിവ് നടത്തി തട്ടിപ്പ്; അടിപിടി കേസുകളിലുൾപ്പടെ പ്രതികളായ നാലുപേർ കണ്ണൂരിൽ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന പേരിൽവ്യാജ പിരിവ് നടത്തിയമൂന്ന് പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കക്കാട് സ്വദേശികളായ സഫ്‌വാൻ, മുഹമ്മദ് ഇർഫാൻ, പെരളശേരി സ്വദേശി റിഷഭ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ അടിപിടി കേസുകളിൽ പ്രതികളാണ്. പ്രളയക്കെടുതി നേരിടുന്നവരെ സഹായിക്കാൻ എന്ന പേരിലാണ് ഇവർ ബക്കറ്റ് പരിവ് നടത്തി തട്ടിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് കണ്ണൂർ ടൗൺസ്‌ക്വയറിൽ പ്രതികൾ ബക്കറ്റുമായി പിരിവ് നടത്തിയത്. പെരുന്നാൾദിനത്തിൽ സായാഹ്‌നം ആസ്വദിക്കാനെത്തിയവരും, സമീപത്ത് നടക്കുന്ന മേളകളിൽ എത്തിയവരുമൊക്കെ സംഭാവന നൽകുകയും ചെയ്തു. എന്നാൽ ഇവരുടെ പെരുമാറ്റരീതിയിൽ സംശയം തോന്നിയ ചിലർ പൊലീസിൽ വിവരം നൽകുകയായിരുന്നു. ഇതോടെ ടൗൺ എസ്‌ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  നാലായിരത്തോളം രൂപയാണ് ഇവർക്ക് പിരിവായി കിട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP