Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ക്ഷേമ ഫണ്ട് തട്ടിയവരിൽ നിന്ന് മുഴുവൻ തുകയും ഈടാക്കണം': പണം അനുവദിക്കാൻ ഓഫീസ് മേധാവിക്ക് മാത്രം അധികാരം നൽകണമെന്നും എസ് സി-എസ് ടി കമ്മീഷൻ

'ക്ഷേമ ഫണ്ട് തട്ടിയവരിൽ നിന്ന് മുഴുവൻ തുകയും ഈടാക്കണം': പണം അനുവദിക്കാൻ ഓഫീസ് മേധാവിക്ക് മാത്രം അധികാരം നൽകണമെന്നും എസ് സി-എസ് ടി കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പട്ടികജാതി വികസന ഓഫീസിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാവരിൽ നിന്നും മുഴുവൻ തുകയും ഈടാക്കണമെന്ന് എസ് സി എസ് ടി കമ്മീഷന്റെ നിർദ്ദേശം. പണം അനുവദിക്കാൻ ഓഫീസ് മേധാവിക്ക് മാത്രം അധികാരം നൽകണമെന്നും കഴിഞ്ഞ 5 വർഷത്തെ ആനുകൂല്യങ്ങളെക്കുറിച്ച് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

തട്ടിപ്പ് നടന്ന കേസുകളിൽ ആനുകൂല്യങ്ങൾ അർഹരായവർക്ക് ഉടൻ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠനമുറി നിർമ്മിക്കുന്നതിനും വിവാഹ സഹായവുമായും നൽകുന്ന ഗ്രാന്റ് തട്ടിയ കേസിൽ വകുപ്പിലെ ക്ലർക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരെയും സംരക്ഷിക്കില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

സിപിഎം നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ആരോപണം ഉയർന്നിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ പിന്നാക്കാർക്ക് നൽകേണ്ട 75 ലക്ഷത്തോളം രൂപയാണ് പലർ ചേർന്ന് തട്ടിയെടുത്തത്. സാമ്പത്തിക സഹായത്തിന് അപേക്ഷ നൽകിയവരുടെ അക്കൗണ്ട് നമ്പരിന് പകരം സ്വന്തം അക്കൗണ്ട് നമ്പർ എഴുതി ചേർത്ത് അതിലേക്ക് പണം വകമാറ്റിയായിരുന്നു തട്ടിപ്പ്. പൊലീസെടുത്ത രണ്ട് കേസുകളിലായി ഉദ്യോഗസ്ഥരും എസ്.സി പ്രമോട്ടർമാരുമടക്കം 11 പേരാണ് പ്രതികൾ.

തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കെന്ന സംശയം ബലപ്പെട്ടതോടെ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർക്ക് പങ്കെന്ന സൂചനയും ലഭിച്ചതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പോലുള്ള പ്രത്യേകസംഘത്തെ അന്വേഷണം ഏൽപ്പിക്കാൻ ആലോചിക്കുന്നത്.

ഇതിലെ മുഖ്യപ്രതിയും മുൻ ക്‌ളർക്കുമായ രാഹൂലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണമെല്ലാം നടന്നത്. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ രാഹൂലുപയോഗിച്ച ലാപ്‌ടോപും മൊബൈലും ഡൽഹിയിലെ തെളിവെടുപ്പിലൂടെ കണ്ടെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇതോടെയാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്.

എത്രരൂപ നഷ്ടമായെന്ന് തിട്ടപ്പെടുന്ന പിന്നാക്കക്ഷേമവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടി സ്വീകരിക്കും. അതേസമയം തട്ടിപ്പിന് പിന്നിൽ സിപിഎംഡിവൈഎഫ്ഐ നേതാക്കളാണെന്നും അത് പുറത്തുവരാതിരിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നുമാണ് ബിജെപി ആരോപണം. ഡിവൈഎഫ്ഐ നേതാവിന്റെ അക്കൗണ്ടിലേക്കാണ് പണമെല്ലാം പോയതെന്നാണ് ബിജെപി ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP