Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ്‌ബിറ്റി ചീഫ് ജനറൽ മാനേജർ ആദികേശവന്റെ സ്ഥലം മാറ്റം പ്രതികാര നടപടിയല്ലെന്ന് എസ്‌ബിറ്റി; ബാങ്ക് ലയനത്തിനെതിരെ ശക്തമായ നിലപാട് എടുത്ത ആദികേശവനെ മാറ്റിയത് മറ്റു ജീവനക്കാർക്കുള്ള മുന്നറിയിപ്പെന്ന് എസ്‌ബിറ്റി ഡയറക്ടർ ബോർഡ് അംഗം

എസ്‌ബിറ്റി ചീഫ് ജനറൽ മാനേജർ ആദികേശവന്റെ സ്ഥലം മാറ്റം പ്രതികാര നടപടിയല്ലെന്ന് എസ്‌ബിറ്റി; ബാങ്ക് ലയനത്തിനെതിരെ ശക്തമായ നിലപാട് എടുത്ത ആദികേശവനെ മാറ്റിയത് മറ്റു ജീവനക്കാർക്കുള്ള മുന്നറിയിപ്പെന്ന് എസ്‌ബിറ്റി ഡയറക്ടർ ബോർഡ് അംഗം

തിരുവനന്തപുരം: എസ്‌ബിറ്റി ചീഫ് ജനറൽ മാനേജർ ആദികേശവനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതിഷേധവുമായി ജീവനക്കാർ. എസ്‌ബിറ്റി-എസ്‌ബിഐ ലയനത്തെ എതിർത്തു നിലപാടു സ്വീകരിച്ചതിനാലാണ് ആദികേശവനെ മാറ്റിയതെന്നു ജീവനക്കാർ പറയുന്നു.

ഹൈദരാബാദിലേക്കാണ് ആദികേശവനെ സ്ഥലം മാറ്റിയിരിക്കുന്നത്. സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ജോലിക്ക് കയറിയില്ല. സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കുന്നതുവരെ ഓഫീസ് ഉപരോധിക്കുമെന്ന് ജീവനക്കാർ പറഞ്ഞു.

ആദികേശവനെ സ്ഥലം മാറ്റിയതിനെതിരെ തലസ്ഥാനത്തെ എസ്‌ബിറ്റി ആസ്ഥാനത്ത് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. എസ്‌ബിറ്റി ആസ്ഥാനത്ത് നടന്ന ജീവനക്കാരുടെ പ്രതിഷേധ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ എത്തി.

എന്നാൽ സ്ഥലമാറ്റം പ്രതികാര നടപടി അല്ലെന്നും സാധാരണ നടപടിക്രമം മാത്രമാണെന്ന് ബാങ്ക് അധികൃതർ പ്രതികരിച്ചത്. എസ്‌ബിറ്റിയെ എസ്‌ബിഐയിൽ ലയിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാട് എടുത്ത എസ്‌ബിറ്റി ചീഫ് ജനറൽ മാനേജർ എസ് ആദികേശവനെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയല്ലെന്ന് എസ്‌ബിറ്റി എംഡി ശശികുമാർ പറഞ്ഞു. ആദികേശവനെ തരംതാഴ്‌ത്തിയിട്ടില്ല. സ്ഥലം മാറ്റത്തിന് ലയനവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ എസ്‌ബിറ്റി എംഡിയുടെ വിശദീകരണം ഡയറക്ടർ ബോർഡ് അംഗമായ സാജൻ പീറ്റർ തള്ളിയിട്ടുണ്ട്. ലയനത്തോടുള്ള ആദികേശവന്റെ എതിർപ്പാകാം സ്ഥലംമാറ്റത്തിന് കാരണം. ലയനം എങ്ങനെ ബാധിക്കും എന്നുള്ളതിന്റെ മുന്നറിയിപ്പ് കൂടിയാണ് സ്ഥലംമാറ്റം. അതുകൊണ്ട് തന്നെ ഇത് തമ്മിൽ ബന്ധമുണ്ടെന്നും സാജൻ പീറ്റർ പറഞ്ഞു.

എസ്‌ബിറ്റി-എസ്‌ബിഐ ലയന നടപടികളെ എതിർത്തതിന്റെ പേരിലാണ് ചീഫ് ജനറൽ മാനേജരെ ഇന്നലെ വളരെപെട്ടെന്ന് സ്ഥലംമാറ്റിയതെന്ന് തന്നെയാണ് എസ്‌ബിറ്റി എംപ്ലോയിസ് യൂണിയൻ ആരോപിക്കുന്നത്. സ്ഥലംമാറ്റത്തെ പരിഹസിച്ച് എഴുത്തുകാരനായ എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തിരുന്നു. എസ്‌ബിറ്റിയിലെ മലയാളികളായ ഉദ്യോഗസ്ഥർക്ക് ഇനി തവാങ്ങിലും കുപ്വാരയിലും സിവാനിലും ജോലിചെയ്യാം എന്നായിരുന്നു മാധവന്റെ പരിഹാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP