Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ സൈമൺ ബ്രിട്ടോയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ചികിത്സിച്ച ഡോക്ടർ; ചികിത്സ ആരംഭിച്ചത് ഹൃദ്രോഗമുള്ള ആളാണെന്ന് കരുതി; ചികിത്സയ്ക്കായി എത്തിച്ചത് പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമെന്നും ഡോക്ടർ അസീസ്

കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ സൈമൺ ബ്രിട്ടോയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ചികിത്സിച്ച ഡോക്ടർ; ചികിത്സ ആരംഭിച്ചത് ഹൃദ്രോഗമുള്ള ആളാണെന്ന് കരുതി; ചികിത്സയ്ക്കായി എത്തിച്ചത് പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമെന്നും ഡോക്ടർ അസീസ്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: സൈമൺബ്രിട്ടോയുടെ മരണത്തെക്കുറിച്ച് ഭാര്യ സീന ഭാസ്‌കർ സംശയം ഉന്നയിച്ചതിന് പിന്നാലെ വെളിപ്പെടുത്തലുമായി ബ്രിട്ടോയെ ചികിത്സ ഡോക്ടർ. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ സൈമൺ ബ്രിട്ടോയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടർ അബ്ദുൾ അസീസ് പറഞ്ഞു.

ഹൃദ്രോഗമുള്ള ആളാണെന്ന് കരുതിയാണ് ചികിത്സ ആരംഭിച്ചതെന്നും അങ്ങനെയാണ് കൂടെയുള്ളവർ അറിയിച്ചതെന്നും ഡോക്ടർ പറഞ്ഞു.കൃത്യമായ രോഗങ്ങളെക്കുറിച്ചോ, കഴിക്കുന്ന മരുന്നുകളെക്കുറിച്ചോ രേഖകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉള്ള വിവരങ്ങൾ വച്ച് ചികിത്സ നൽകിയത്.

പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമാണ് ബ്രിട്ടോയെ ചികിത്സയ്ക്കായി എത്തിച്ചത്. അതുകൊണ്ടുതന്നെ, കുറച്ച് നേരത്തേ എത്തിച്ചിരുന്നെങ്കിൽ ബ്രിട്ടോയെ രക്ഷിക്കാമെന്നായിരുന്നു കരുതുന്നതെന്നും ഡോക്ടർ വ്യക്തമാക്കി. സെമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സീന ഭാസ്‌കർ പറഞ്ഞിരുന്നു. കൂടാതെ ബ്രിട്ടോയ്ക്ക് ഹൃദ്രോഗമില്ലായിരുന്നെന്നും സീന പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP