Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പരിയാറിൽ പുതിയ ഡാമിനായി സർക്കാർ ക്രിയാത്മക നടപടികൾ സ്വീകരിക്കണം; സേവ് കേരള ബ്രിഗേഡ് മെയ് 30ന് വീടുകളുടെ മുന്നിൽ സമരമുറ്റം തീർക്കുന്നു

മുല്ലപ്പരിയാറിൽ പുതിയ ഡാമിനായി സർക്കാർ ക്രിയാത്മക നടപടികൾ സ്വീകരിക്കണം;  സേവ് കേരള ബ്രിഗേഡ് മെയ് 30ന് വീടുകളുടെ മുന്നിൽ സമരമുറ്റം തീർക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മുല്ലപ്പെരിയാർ ഡാം വിഷയത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട്, വിഷയം പുതിയ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി മെയ് 30 ഞായറാഴ്ച വീടുകളുടെ മുന്നിൽ സമരമുറ്റം തീർക്കാൻ സേവ് കേരള ബ്രിഗേഡിന്റെ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. അന്നേ ദിവസം അവരവരുടെ വീടുകൾക്കു മുന്നിൽ മുല്ലപ്പെരിയാർ വിഷയത്തെ സംബന്ധിക്കുന്ന പ്ലക്കാർഡുകളുമായി പ്രതിഷേധദിനം ആചരിക്കാൻ എസ്‌കെബി പ്രവർത്തകരെയും പൊതുജനങ്ങളെയും പ്രസിഡന്റ് അഡ്വ. റസ്സൽ ജോയി ആഹ്വാനം ചെയ്തു.

125 വർഷം പഴക്കമുള്ള അങ്ങേയറ്റം ദുർബലമായ മുല്ലപ്പെരിയാർ ഡാം 50 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുകയാണന്നും കേരള സർക്കാർ പുതിയ ഡാമിനായി ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്നും ജനറൽ സെക്രട്ടറി അമൃതാപ്രീതം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP