Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിൽ കോവിഡ് ബാധിച്ച് നാലു മലയാളികൾ കൂടി മരിച്ചു; മരണമടഞ്ഞത് ആലപ്പുഴ -കൊല്ലം സ്വദേശികൾ; അന്ത്യം സംഭവിച്ചത് സൗദിയിലെ ജുബൈൽ ദമാം എന്നിവിടങ്ങളിൽ

സൗദിയിൽ കോവിഡ് ബാധിച്ച് നാലു മലയാളികൾ കൂടി മരിച്ചു; മരണമടഞ്ഞത് ആലപ്പുഴ -കൊല്ലം സ്വദേശികൾ;  അന്ത്യം സംഭവിച്ചത് സൗദിയിലെ ജുബൈൽ ദമാം എന്നിവിടങ്ങളിൽ

ജംഷാദ് മലപ്പുറം

കോഴിക്കോട്: സൗദിയിലെ ജുബൈൽ ദമാം എന്നിവിടങ്ങളിലായി നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചത് മരിച്ചു. ആലപ്പുഴ പാനൂർ സ്വദേശി കുന്നച്ചൻ പറമ്പിൽ മുഹമ്മദ് റഊഫ് (57), കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ പി.എസ്.രാജീവും (53), ചുനക്കര ചാരുംമൂട് സ്വദേശി സൈനുദീൻ സുലൈമാൻ റാവുത്തർ (48), കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതിൽ വീട്ടിൽ സുരേന്ദ്രൻ (55) എന്നിവരാണ് മരിച്ചത്.

26 വർഷമായി സഊദിയിലുള്ള മുഹമ്മദ് റഊഫ് ദമാം സ്വഫ്വയിലെ ഒരു പെട്രോൾ പമ്പിലാണ് ജോലി ചെയ്തു വരികയായിരുന്നു. പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിയ റഊഫിനെ കോവിഡ് ചികിത്സക്ക് നിർദേശിക്കുകയായിരുന്നു. തുടർന്ന്? ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം സുഖം പ്രാപിക്കുന്നു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകീട്ടോടെ സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിച്ച് മരണമടയുകയുമായിരുന്നു.
രണ്ടാഴ്ച മുമ്പാണ് രാജീവിനെ കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചതോടെ ദമാം മെറ്റെണിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. ബിന്ദുവാണ് ഭാര്യ. അശ്വിൻ രാജ്, കാർത്തിക് രാജ് എന്നിവർ മക്കളാണ്.

ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദീൻ സുലൈമാൻ റാവുത്തർ മൂന്നാഴ്ച മുമ്പ് ഇദ്ദേഹം പാചകം ചെയ്യുന്നതിനിടയിൽ കുക്കർ തുറന്നപ്പോൾ ചൂട് വെള്ളം ദേഹത്ത് വീണു പൊള്ളലേറ്റതിനെ തുടർന്ന് അൽ കോബാറിലെ സ്വകാര്യ ആശുപത്രിയിൽ എല്ലാ ദിവസവും എത്തി മുറിവുകൾ ഡ്രസ്സ് ചെയ്തു വരുന്നതിടെയാണ് പണി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കടുത്ത പനിയോടൊപ്പം ശ്വാസ തടസ്സവും നേരിട്ടതിനെ തുടർന്ന് ദഹ്‌റാൻ പ്രോകെയർ റിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം കൂടിയതിനെ തുടർന്ന് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു. മാജിദയാണ് ഭാര്യ. മക്കൾ: സൽമാൻ, സൗഫാൻ.

ജുബൈൽ ടി.ഡബ്ല്യു.സി എന്ന കമ്പനിയിൽ ഇലക്ട്രിക്കൽ ഫോർമാനായി ജോലി ചെയ്യുന്ന സുരേന്ദ്രൻ 10 ദിവസം മുമ്പാണ് പനി ബാധിച്ച് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ നിന്ന് പരിശോധനക്ക് ശേഷം മരുന്ന് നൽകി താമസസ്ഥലത്ത് ക്വറന്റീനിൽ കഴിയാൻ നിർദേശിച്ചിച്ച് അയക്കുകയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകൻ അഷറഫ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ ജുബൈൽ ക്രൈസിസ് മാനേജ്‌മെന്റ് ഒരുക്കിയ ക്വറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് പിന്നീട് അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്കും മാറ്റിപാർപ്പിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് വച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: ഉഷ. മക്കൾ: സന്ദീപ് (അൽഅ-ഹ്സ), സനൂപ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP