Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉംറ യാത്ര മുടങ്ങിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് തീർത്ഥാടകർ മടങ്ങിയത് നിറകണ്ണുകളോടെ; സൗദി അറേബ്യ ഉംറ തീർത്ഥാടനത്തിന് എത്തുന്ന വിദേശയാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ചരിത്രത്തിലാദ്യം: വൈറസ് പടരാതിരിക്കാൻ കൂടുതൽ മുന്നൊരുക്കങ്ങളുമായി സൗദി അറേബ്യ

ഉംറ യാത്ര മുടങ്ങിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് തീർത്ഥാടകർ മടങ്ങിയത് നിറകണ്ണുകളോടെ; സൗദി അറേബ്യ ഉംറ തീർത്ഥാടനത്തിന് എത്തുന്ന വിദേശയാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ചരിത്രത്തിലാദ്യം: വൈറസ് പടരാതിരിക്കാൻ കൂടുതൽ മുന്നൊരുക്കങ്ങളുമായി സൗദി അറേബ്യ

സ്വന്തം ലേഖകൻ

ജിദ്ദ/കരിപ്പൂർ: കൊറോണ വൈറസ് ഗൾഫ് രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കങ്ങളുമായി സൗദി അറേബ്യ. വൈറസ് ബാധ കൂടുതലായി പടരാതിരിക്കാനാണ് മറ്റുരാജ്യങ്ങളിൽനിന്നുള്ള ഉംറ തീർത്ഥാടകർക്കും സൗദി അറേബ്യ താൽക്കാലിക വിലക്കേർപ്പെടുത്തിയതും വിസ റദ്ദാക്കിയതും. മദീന സന്ദർശനത്തിനും വിലക്കുണ്ട്. തീർത്ഥാടക വിസ റദ്ദാക്കിയതോടെ കേരളത്തിൽ നിന്നും ഉംറ തീർത്ഥാടനത്തിനൊരുങ്ങിയ നിരവധി പേർക്കാണ് സൗദിയിലേക്ക് പോകാൻ കഴിയാതെ പോയത്.

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് തീർത്ഥാടനത്തിന് പുറപ്പെടാനായി വിമാനത്തിൽ കയറിയ 234 തീർത്ഥാടകരെ മടക്കിയയച്ചു. വിവിധ സ്വകാര്യ ഉംറ ഏജൻസികൾക്കുകീഴിൽ സൗദിക്കുപോകാനെത്തിയവർക്കാണ് അപ്രതീക്ഷിതമായി വിമാനത്തിൽ കയറിയ ശേഷം മടങ്ങിപ്പോകേണ്ടിവന്നത്. പലരും നിറ കണ്ണുകളോടെയാണ് വിമാനത്തിൽ നിന്നും ഇറങ്ങി പോന്നത്. ഉംറ യാത്ര മുടങ്ങിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ പല തീർത്ഥാടകരുടെയും കണ്ണു നിറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ 4.45-നുള്ള ഇത്തിഹാദ് എയർ, അഞ്ചരയ്ക്കുള്ള സ്‌പൈസ് ജെറ്റ്, പതിനൊന്നരയ്ക്കുള്ള സൗദി എയർലൈൻസ് എന്നീ വിമാനങ്ങളിൽ പോകാനാണ് ഇവരെത്തിയത്.ഇത്തിഹാദ്, സ്‌പൈസ് ജെറ്റ് വിമാനങ്ങളിൽ തീർത്ഥാടകർ കയറിയശേഷമാണ് വിസ റദ്ദാക്കിയ വിവരം അറിയുന്നത്. പലരും തീർത്ഥാടനത്തിന്റെ ആദ്യഘട്ടമായ ഇഹ്‌റാം വസ്ത്രം ധരിക്കുകയും ചെയ്തു. തുടർന്ന് എമിഗ്രേഷൻ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം തീർത്ഥാടകരെ പുറത്തിറക്കി ടെർമിനലിലേക്ക് മാറ്റി. ഇവരെക്കൂടാതെ വിമാനങ്ങൾ പുറപ്പെടുകയും ചെയ്തു.

സൗദി എയറിലും ഇതുതന്നെയായിരുന്നു അവസ്ഥ. വിസ റദ്ദാക്കിയ ഔദ്യോഗിക അറിയിപ്പ് ലഭിക്കാതിരുന്ന ഇവർ തീർത്ഥാടകരെ വിമാനത്തിൽ കയറ്റി. മുന്പുള്ള രണ്ടുവിമാനങ്ങളിലെയും യാത്രക്കാർ തിരിച്ചുപോയ വാർത്തയറിഞ്ഞതിനാൽ ഇഹ്‌റാം ധരിക്കാതെയാണ് തീർത്ഥാടകർ വിമാനത്തിൽ കയറിയത്. പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അറിയിപ്പുണ്ടാകുന്നതും തീർത്ഥാടകരെ വിമാനത്തിൽനിന്ന് പുറത്തിറക്കുന്നതും.

ഇറാനിലും സൗദിയിലും കുവൈത്തിലും ബഹ്‌റൈനിലും അടക്കം കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് വൈറസ് കൂടുതൽ പടരാതിരിക്കാനുള്ള സൗദിയുടെ സുപ്രധാന തീരുമാനം. നേരത്തേ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റ് വിസയ്ക്കും താത്കാലിക വിലക്കുണ്ട്. തൊഴിൽ, ബിസിനസ്, കുടുംബസന്ദർശക വിസകൾക്ക് വിലക്കില്ല. ഇക്കാര്യം സൗദി അറേബ്യൻ എയർലൈൻസ് വിവിധ ട്രാവൽ ഏജൻസികളെ അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് വിദേശയാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ചരിത്രത്തിലാദ്യമാണ്. 1994-ൽ ഇന്ത്യയിൽ പ്ലേഗ് പടർന്നപ്പോൾ ഇവിടെനിന്നുള്ള തീർത്ഥാടകർക്ക് ഹജ്ജിന് സൗദി താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. മക്കയിലെ ഹറം നവീകരണസമയത്തും ഹജ്ജ് തീർത്ഥാടകർക്ക് താത്കാലികനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഉംറ വിസ നേടിയവർക്ക് വിളിക്കാം 00966-920002814. ഉംറ വിസ നേടിയവർ ഹജ്ജ്-ഉംറ മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഗുണഭോക്തൃസേവന കേന്ദ്രത്തിന്റെ 00966-920002814 എന്ന നമ്പറിൽ വിളിക്കാം. ാീവരര@വമഷ.ഴീ്.മെ, വമഷരര@വമഷ.ഴീ്.മെ എന്നീ ഇ-മെയിലുകൾ വഴിയും ആശയവിനിമയം നടത്താം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP