Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തത് ഭാരതത്തിന്റെ മഹിമ തകർക്കുന്നവരെ പിന്തുണയ്ക്കൽ; പാർട്ടി വിശദീകരണം ചോദിച്ചപ്പോൾ പരിഹസിച്ചത് പൊറുക്കാനാവാത്ത തെറ്റ്; കോൺഗ്രസിൽ ചേർന്നത് സിപിഎമ്മിൽ നിന്ന് രക്ഷിക്കണം എന്ന് പറഞ്ഞ്; എ. പി അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള അച്ചടക്ക നടപടി ജനങ്ങൾ ആഗ്രഹിച്ചത്; അബ്ദുള്ളകുട്ടി സിപിഎമ്മിൽ തിരിച്ച് പോകാൻ ശ്രമിച്ചിട്ടും നടക്കാത്തത് പിണറായി ഓടിച്ചതുകൊണ്ടെന്ന് സതീശൻ പാച്ചേനി

മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തത് ഭാരതത്തിന്റെ മഹിമ തകർക്കുന്നവരെ പിന്തുണയ്ക്കൽ; പാർട്ടി വിശദീകരണം ചോദിച്ചപ്പോൾ പരിഹസിച്ചത് പൊറുക്കാനാവാത്ത തെറ്റ്; കോൺഗ്രസിൽ ചേർന്നത് സിപിഎമ്മിൽ നിന്ന് രക്ഷിക്കണം എന്ന് പറഞ്ഞ്; എ. പി അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള അച്ചടക്ക നടപടി ജനങ്ങൾ ആഗ്രഹിച്ചത്; അബ്ദുള്ളകുട്ടി സിപിഎമ്മിൽ തിരിച്ച് പോകാൻ ശ്രമിച്ചിട്ടും നടക്കാത്തത് പിണറായി ഓടിച്ചതുകൊണ്ടെന്ന് സതീശൻ പാച്ചേനി

മറുനാടൻ മലയാളി ബ്യൂറോ

മുൻ എംഎ‍ൽഎയും, കെ. പി.സി.സി. നിർവ്വാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവുകൂടിയായിരുന്ന എ. പി അബ്ദുള്ളക്കുട്ടിക്കെതിരെ കെപിസിസി. സ്വീകരിച്ച അച്ചടക്ക നടപടി ജനങ്ങൾ ആഗ്രഹിച്ചതും സന്ദർഭോചിതവുമാണ്.ലോകസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കോൺഗ്രസ് പാർട്ടിക്ക് പൊതുവിൽ അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ലോകാരാധ്യനായ ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താരതമ്യപ്പെടുത്തി ഗാന്ധിയൻ വികസന മാതൃകയാണ് മോദി പിന്തുടരുന്നത് എന്ന് അവധാനതയില്ലാതെ വികലമായ ധാരണയുടെ അടിസ്ഥാനത്തിൽ ഫേസ്‌ബുക്കിൽ കുറിപ്പിടുകയാണ് അബ്ദുള്ളകുട്ടി ചെയ്തത്. ഭാരതത്തിന്റെ മഹിതമായ പാരമ്പര്യവും, മൂല്യങ്ങളും തകർക്കുകയും, വർഗീയ ഫാസിസ്റ്റ് നയസമീപനവുമായി ഭരണം നടത്തുകയും വംശീയ ഉന്മൂലനത്തിന് നേതൃത്വം കൊടുത്തു എന്ന് ആരോപിക്കപ്പെടുകയും ചെയ്ത സംഘപരിവാറിന്റെ വിനീതവിധേയനായി സംഘപരിവാർ താല്പര്യം മാത്രം സംരക്ഷിക്കുന്ന രൂപത്തിൽ ഭരണം നടത്തുന്ന നരേന്ദ്ര മോദി ഗാന്ധിയൻ മാതൃകയാണ് പിന്തുടരുന്നത് എന്ന് കോൺഗ്രസിന്റെ ചട്ടക്കൂട്ടിൽ നിന്ന് ചിന്തിച്ച അബ്ദുള്ളക്കുട്ടി മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളത്.

തുടർന്ന് സർവ്വാദരണീയരായ മുൻ കെപിസിസി.പ്രസിഡന്റ് വി എം സുധീരനെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും കെപിസിസി വർക്കിംങ്ങ് പ്രസിഡന്റ് കെ.സുധാകരനെയും അധിക്ഷേപിച്ച് കൊണ്ട് മാധ്യമങ്ങളിൽ കൂടി പൊതു സമൂഹത്തിന്റെ മുൻപിൽ അവമതിപ്പ് ഉളവാക്കാനുള്ള ശ്രമവുമാണ് നടത്തിയത്.ഇതിനെതിരെ കെപിസിസി. കാരണം കാണിക്കൽ നോട്ടീസ് നല്കിയപ്പോൾ അതിനെയും മാധ്യമങ്ങളിൽ കൂടി അപഹസിക്കുകയാണ് അബ്ദുള്ളക്കുട്ടി ചെയ്തത്.

സി പി.എമ്മിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ എന്റെ ജീവന് ഭീഷണി ഉണ്ടെന്നും പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം തുടരാൻ സംരക്ഷണം നല്കണമെന്നുംആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ വീട്ടിൽ വന്ന് അഭയം ചോദിച്ചപ്പോൾ പൂർണ്ണമായ സംരക്ഷണം നല്കിക്കൊണ്ട് പൊതുപ്രവർത്തനം തുടരാൻ താല്പര്യമുണ്ടെങ്കിൽ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരവും കൊടുത്ത് ആറര വർഷക്കാലം ഒട്ടേറെ മുതിർന്ന നേതാക്കളെയും യുവ നേതാക്കളെയും അവഗണിച്ച് കൊണ്ട് എം.എൽ എ സീറ്റ് നല്കി പാർട്ടി സംരക്ഷിച്ചിരുന്നു.

കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക് നല്കുന്ന എല്ലാ പരിഗണനയും നല്കി കെപിസിസി നിർവ്വാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തുകയും ജില്ലയിലും സംസ്ഥാനത്തും സംഘടനാ തലത്തിൽ പരമാവധി പരിഗണന അബ്ദുള്ളക്കുട്ടിക്ക് നല്കിയിരുന്നു.
നല്കാവുന്ന എല്ലാ സ്ഥാനങ്ങളും പരിഗണനയും നല്കി കോൺഗ്രസ് പാർട്ടി സംരക്ഷിച്ചപ്പോൾ ഒരു നിസ്വാർത്ഥ കോൺഗ്രസ് പ്രവർത്തകന്റെ വികാരങ്ങൾ ഉൾക്കൊണ്ടു കൊണ്ട് കോൺഗ്രസ് പ്രവർത്തകരോടൊപ്പം ചേർന്ന് നില്ക്കാൻ അബ്ദുള്ളക്കുട്ടി തയ്യാറായിരുന്നില്ല.എംപി. ആവുക എം എൽ എ ആവുക എന്ന പാർലമെന്റെറി കാഴ്ചപ്പാട് മാത്രം കൈമുതലാക്കി പ്രവർത്തിക്കുന്ന അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ് ആശയങ്ങളോട് താതാത്മ്യം പ്രാപിക്കാൻ പാർലമെന്ററി വ്യാമോഹത്തിൽ അഭിരമിച്ചത് മൂലം സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.

ബിജെപിയിലേക്ക് പോകാൻ തീരുമാനമെടുത്തതിന് ശേഷമാണ് മോദി അനുകൂല കുറിപ്പ് ഫെയ്‌സ് ബുക്കിൽ എഴുതിയത്. വർഗ്ഗീയവിധ്യംസക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സംഘപരിവാർ ശക്തികൾക്ക് താല്ക്കാലിക വിജയം തെരഞ്ഞെടുപ്പിൽ ഉണ്ടായപ്പോൾ അതിൽ ചേർന്ന് അപ്പക്കഷണം നുകരാൻ കഴിയുമോ എന്നുള്ള പുതിയ ചിന്തയാണ് മോദി അനുകൂല ഫെയ്‌സ് ബുക്ക് പോസ്റ്റ് എഴുതാനുള്ള ചേതോവികാരം.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപേ വിവിധ മണ്ഡലങ്ങളിൽ സീറ്റ് ലഭിക്കുമോ എന്ന് നോക്കാൻ പരിശ്രമിക്കുകയും ഒടുവിൽ അത് ലഭ്യമാവാതിരുന്നപ്പോൾ ഒരു കാലത്ത് തള്ളിപ്പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയെ നേരിൽ കണ്ട് ചർച്ച നടത്തുകയും ചെയ്ത ബഹുമാന്യ വ്യക്തി കൂടിയാണ് അബ്ദുള്ളക്കുട്ടി.സിപിഎം സംസ്ഥാന സെക്രട്ടറി അർധമനസ്സോടെ അബ്ദുള്ളകുട്ടിയോട് സംസാരിക്കുകയും പിണറായിയെ കാണണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത കാര്യം അബ്ദുള്ളക്കുട്ടി തന്നെ വിശ്വസ്തരോട് പങ്കുവച്ചതാണ്.

മുഖ്യമന്ത്രി കാണാൻ വിസമ്മതിച്ചതുകൊണ്ടാണ് പഴയ ലാവണത്തിലേക്ക് ചേക്കേറാനുള്ള ശ്രമം പരാജയപ്പെട്ടത്.മൂല്യബോധമില്ലാത്ത രാഷ്ട്രീയ ധാർമ്മികത ഇല്ലാത്ത വിദൂഷകവേഷം കെട്ടുന്ന അപക്വമതിയായി പാർലമെന്ററി വ്യാമോഹക്കാരനായി തരം താണ അബ്ദുള്ളക്കുട്ടിക്ക് ഉത്തരവാദിത്വബോധവും രാഷ്ട്രീയ സത്യസന്ധതയും ഉയർത്തിപ്പിടിക്കാൻ സാധിച്ചിട്ടില്ല.

എന്നും വികലമായ ധാരണകൾ കൊണ്ടു നടക്കുന്ന മനസ്സിനുടമ കൂടിയായ ഇദ്ദേഹം ശ്വാശ്വതമായി വിശാലമായ ജനാധിപത്യ ചിന്താസരണികകളിലൂടെ മുന്നോട്ട് പോകുന്ന കോൺഗ്രസ് പാർട്ടിയിൽ നിലനിന്ന് പോകാൻ കഴിയാത്തതും പുതിയ മേച്ചിൽപുറങ്ങൾ തേടി വർഗ്ഗീയ കൂടാരങ്ങളിലേക്ക് ആകൃഷ്ടനാകുന്നതും കാലത്തിന്റെ മുന്നോട്ടുള്ള സത്യസന്ധമായ യാത്രയിൽ ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെടുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP