Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശശി തരൂരിനും അമ്മയ്ക്കും സഹോദരിക്കും കോവിഡ്; രോഗത്തെ ക്രിയാത്മക മനസ്സോടെ നേരിടുമെന്ന് തരൂർ; മൂവർക്കും രോഗം ബാധിച്ചത് വാക്‌സിന്റെ രണ്ടുഡോസും സ്വീകരിച്ച ശേഷമെന്നും എംപി

ശശി തരൂരിനും അമ്മയ്ക്കും സഹോദരിക്കും കോവിഡ്; രോഗത്തെ ക്രിയാത്മക മനസ്സോടെ നേരിടുമെന്ന് തരൂർ; മൂവർക്കും രോഗം ബാധിച്ചത് വാക്‌സിന്റെ രണ്ടുഡോസും സ്വീകരിച്ച ശേഷമെന്നും എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂർ എംപിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ടെസ്റ്റിനായി രണ്ടുദിവസത്തെയും റിസൽറ്റ് അറിയാൻ ഒന്നര ദിവസത്തെയും കാത്തിരിപ്പിനുശേഷം പോസിറ്റീവെന്ന് അറിഞ്ഞു. വിശ്രമിച്ചും, നന്നായി ആവിപിടിച്ചും, ധാരാളം വെള്ളം കുടിച്ചും പോസിറ്റീവായി നേരിടും. എനിക്കൊപ്പം സഹോദരിക്കും, 85 വയസുള്ള അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു-തരൂർ ട്വീറ്റ് ചെയ്തു.

മൂവരും കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

'സഹോദരി കാലിഫോർണിയയിൽവെച്ച് ഫൈസർ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. താനും അമ്മയും കോവിഷീൽഡിന്റെ രണ്ടാം ഡോസ് ഏപ്രിൽ എട്ടിന് എടുത്തിരുന്നു. അതിനാൽ തന്നെ കോവിഡ് വാക്‌സിനുകൾക്ക് രോഗബാധയെ തടയാനാകില്ലെന്ന് പ്രതീക്ഷിക്കാൻ ഞങ്ങൾക്ക് എല്ലാ കാരണങ്ങളുമുണ്ട്. വാക്‌സിൻ വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്ക്കും'- തരൂർ ട്വിറ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP