Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബ്ദം മിമിക്രിക്കാർ അനുകരിച്ചതാണന്ന സംശയത്തിൽ ഫോൺകെണിയുടെ പഴങ്കഥ ഇനി മറക്കാം! പത്തുമാസത്തെ ഇടവേള ഒരിടവേളയല്ലെന്ന ഉറപ്പിച്ച് എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിപദത്തിലേക്ക്; സത്യപ്രതിജ്ഞ മറ്റന്നാൾ; ശരദ്പവാറും പിണറായിയും പച്ചക്കൊടി വീശിയതോടെ മന്ത്രിയില്ലെന്ന എൻസിപിയുടെ പരാതിക്കും പരിഹാരം; ശശീന്ദ്രന് ഗതാഗത വകുപ്പ് തന്നെ തിരികെ ലഭിച്ചേക്കും

ശബ്ദം മിമിക്രിക്കാർ അനുകരിച്ചതാണന്ന സംശയത്തിൽ ഫോൺകെണിയുടെ പഴങ്കഥ ഇനി മറക്കാം! പത്തുമാസത്തെ ഇടവേള ഒരിടവേളയല്ലെന്ന ഉറപ്പിച്ച് എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിപദത്തിലേക്ക്; സത്യപ്രതിജ്ഞ മറ്റന്നാൾ; ശരദ്പവാറും പിണറായിയും പച്ചക്കൊടി വീശിയതോടെ മന്ത്രിയില്ലെന്ന എൻസിപിയുടെ പരാതിക്കും പരിഹാരം; ശശീന്ദ്രന് ഗതാഗത വകുപ്പ് തന്നെ തിരികെ ലഭിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: എകെ ശശീന്ദ്രൻ വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജഞ ചെയ്യും. നാളെ ഗവർണർ സ്ഥലത്ത് ഇല്ലാത്തതിനാലാണ് സത്യപ്രജ്ഞ മറ്റനാളേക്ക് മാറ്റിയത്. ഫോൺകെണി കേസിൽ നിന്നും കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രജ്ഞ ചെയ്യുന്നത്. സർക്കാർ ഗവർണറുടെ സമയം തേടി. ഗതാഗതവകുപ്പ് തിരികെ ലഭിച്ചേക്കും. പത്തുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ശശീന്ദ്രൻ തിരിച്ചുവരുന്നത് . ഫോൺ കെണി വിവാദത്തെത്തുടർന്ന് 2017 മാർച്ചിലാണ് രാജിവച്ചത്

എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ സംസ്ഥാനനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം നൽകാൻ തീരുമാനമായത്. എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനം നൽകണം എന്നാവശ്യപ്പെട്ട് എൻസിപി സംസ്ഥാന നേതൃത്വം എൽഡിഎഫ് നേത്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സത്യപ്രജ്ഞ വേഗത്തിലാക്കുന്നത്.

കുറ്റവിമുക്തനായി തിരികെയെത്തിയാൽ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ശരദ് പവാറിന്റെ നേരത്തേയുള്ള നിലപാടിനെ യോഗത്തിൽ ആരും എതിർത്തില്ല. ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ, സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ, എ.കെ ശശീന്ദ്രൻ എന്നിവർ ഡൽഹിയിൽ ശരദ് പവാറിന്റെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. കുവൈത്തിലായതിനാൽ തോമസ് ചാണ്ടി പങ്കെടുത്തില്ല.

എ.കെ.ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതും വിഷയത്തിൽ സിപിഐക്ക് എതിർപ്പില്ലാത്തതുമാണ് ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം വേഗത്തിലാക്കിയത്. ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ കൊടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ എൻസിപി നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. ഭൂമി വിഷയത്തിൽ തോമസ് ചാണ്ടിയും രാജിവച്ചതോടെ നഷ്ടമായ മന്ത്രിസ്ഥാനമാണ് എ.കെ.ശശീന്ദ്രൻ ആദ്യം കുറ്റവിമുക്തനായതിനെ തുടർന്ന് എൻസിപിക്ക് വീണ്ടും കൈവന്നിരിക്കുന്നത്.

കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഗതാഗത വകുപ്പ് വേഗത്തിൽ വച്ചൊഴിയണമെന്ന ആഗ്രഹമാണു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിട്ടുള്ളത്. കുഴഞ്ഞുകിടക്കുന്ന വകുപ്പിനെ താത്പര്യമെടുത്തു നോക്കേണ്ടതുണ്ട്. അതിന് ഒരു മന്ത്രി തന്നെ വേണ്ട നിലയാണ്. ഇപ്പോൾ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കു ഗതാഗതവകുപ്പിൽ കാര്യമായി ശ്രദ്ധ പതിപ്പിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു കൂടിയാണ് എത്രയും വേഗം ഗതാഗതവകുപ്പ് കൈമാറാൻ അദ്ദേഹം താത്പര്യം കാട്ടുന്നതെന്നും ആക്ഷേപമുണ്ട്.

ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നതിൽ ധാർമികതയുടെ പ്രശ്നമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇടതുപക്ഷം എക്കാലവും കൊട്ടിഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇത്. ജനങ്ങളോട് എന്ത് മറുപടി ഇവർ പറയുമെന്നും ചെന്നിത്തല ചോദിച്ചു. ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ല. എന്നാൽ, മുഖ്യമന്ത്രി പറയുന്നത് ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന്. രഹസ്യമായി നടത്തിയ അശ്ലീല പദപ്രയോഗങ്ങൾ പരസ്യമായപ്പോഴാണ് ശശീന്ദ്രന് രാജിവെക്കേണ്ടി വന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

ശശീന്ദ്രന്റെ ഫോൺകെണി കേസ് ഇങ്ങനെ

എൽഡിഎഫ് സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രൻ ഒരു സ്ത്രീയോട് അപമാനകരമായി പെരുമാറിയെന്നതായിരുന്നു വാർത്ത. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക വൈകൃത സംഭാഷണങ്ങൾ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് 'മംഗളം ടെലിവിഷൻ' ചാനൽ ലോഞ്ചിങ്ങിനായുള്ള എക്‌സ്‌ക്യൂസീവായി പുറത്തു വിട്ടത്.

തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രി സംസാരിച്ചു എന്ന് വ്യക്തമാക്കിയാണ് മംഗളം പുറത്തുവിട്ടത്. പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള 'ഫോൺ സെക്‌സ്' സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഓഡിയോയിലുണ്ടായത്. ഇത് ചാനൽ പുറത്തുവിട്ട് മണിക്കൂറുകൾക്കകം മന്ത്രി രാജി പ്രഖ്യാപിക്കുകയും ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവും കേരളസംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയുയിരുന്നു എ.കെ. ശശീന്ദ്രൻ. ഏലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തി. എന്നാൽ മന്ത്രിയായപ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതും മന്ത്രി ഒരു നിഷേധവും ഉയർത്താതെ രാജിവയ്ക്കുന്നതും.

ശരി തെറ്റുകൾ പരിശോധിക്കുന്നതിന് മുമ്പായി ധാർമികത ഉയർത്തണം. പാർട്ടിയും ഞാനും ഉയർത്തിയ രാഷ്ട്രീയ ധാർമികതയുണ്ട്. എന്റെ പേരിൽ പാർട്ടിയും പ്രവർത്തകരും വോട്ടർമാരും ലജ്ജിക്കേണ്ടി വരില്ല എന്ന് വ്യക്തമാക്കിയിരുന്നു രാജി. എന്നക്കുറിച്ചുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് രാജിവെക്കുന്നു എന്നായിരുന്നു ശശീന്ദ്രൻ പറഞ്ഞത്.

എന്നാൽ ഫോൺ സംഭാഷണത്തിൽ കേട്ടത് തന്റെ ശബ്ദമല്ലെന്നോ ആണെന്നോ ഇതുവരെ പറയാൻ ശശീന്ദ്രൻ തയ്യാറായില്ലെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതിനാൽ ധാർമ്മികമായി ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാൻ യോഗ്യതയുണ്ടോ എന്ന ചോദ്യമുയർത്തിയാണ് സോഷ്യൽമീഡിയയിലും ചാനലുകളിലും ചർച്ചകൾ പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP