Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന് രക്ഷ സോളാർ ഊർജ്ജത്തിൽ നിന്നും മാത്രം! സംസ്ഥാനത്തെ 'രക്ഷിക്കാൻ' സരിത വീണ്ടും സോളാർ ബിസിനസിലേക്ക്

കേരളത്തിന് രക്ഷ സോളാർ ഊർജ്ജത്തിൽ നിന്നും മാത്രം! സംസ്ഥാനത്തെ 'രക്ഷിക്കാൻ' സരിത വീണ്ടും സോളാർ ബിസിനസിലേക്ക്

ആലപ്പുഴ: മുമ്പത്തെ പോലയല്ല, കേരളത്തിലെ ജലസ്‌ത്രോതസുകളിൽ വെള്ളം കുറഞ്ഞു വരികയാണ്. പുതിയ ജലവൈദ്യുത പദ്ധതികൾ തുടങ്ങാൻ പ്രധാന തടസവും ഇതുതന്നെയാണ്. അതിരപ്പള്ളി പദ്ധതിയെ കുറിച്ച് പറയുമ്പോൾ തന്നെ എതിർപ്പുയരുകയാണ്. ഇങ്ങനെ പോലാൾ എങ്ങനെ ശരിയാകും. വർദ്ധിച്ചുവരുന്ന ഊർജ്ജാവശ്യത്തെ കുറിച്ചോർക്കുമ്പോൾ ഏതൊരു സാധാരണ പൗരനായാലും ആശങ്കയുണ്ടാകും. ഒരു തട്ടിപ്പുകേസിൽ പ്രതിയായതെന്ന് കരുതി സരിത എസ് നായർ ഇങ്ങനെ ചിന്തിച്ചു പോയാൽ അതിന് കുറ്റം പറയേണ്ട കാര്യമുണ്ടോ?!

കേരളത്തിന് രക്ഷ സോളാർ തന്നെയാണെന്നാണ് സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായർ ഇപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ട് കേരളത്തെ രക്ഷിക്കാൻ താൻ തന്നെ സോളാർ പദ്ധതികളിലേക്ക് കടക്കുമെന്നും സരിത വ്യക്തമാക്കി. സരിത നായികയായ 'ഗൾഫുകാരന്റെ ഭാര്യ' എന്ന ഹ്രസ്വ ചിത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് ഇന്ന് ആലപ്പുഴയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിടെയാണ് താൻ ഇനിയും സോളാർ ബിസിനസ് രംഗത്തേക്ക് നീങ്ങമെന്ന് സരിത വ്യക്തമാക്കിയത്.

സോളാർ ബിസിനസ് മോശം പണിയല്ല. ജലസ്രോതസ് കുറഞ്ഞുവരുന്ന കേരളത്തിൽ പാരമ്പര്യേതര ഊർജമായ സൗരോർജം ഉപയോഗിക്കുന്നതാണ് ഏകപോംവഴിയെന്ന് സരിത പറഞ്ഞു. ഒരു കേസുണ്ടെന്ന് കരുതി സോളാറിനെതിരെ തിരിയുന്നത് കേരള ജനതയ്ക്ക് നന്നല്ലെന്നും സരിത പറഞ്ഞു. സോളാർ കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും സരിത കൂട്ടിച്ചേർത്തു.

സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും നേതൃത്വത്തിലുള്ള ടീം സോളാർ എന്ന കമ്പനിയുടെ പേരിൽ സോളാർ പാനൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിലാണ് സരിതയെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിൽ കഴിഞ്ഞ മാർച്ചിലാണ് സരിത ജാമ്യം നേടി ജയിൽ മോചിതയായത്. ഇതിൽ മിക്ക കേസുകളിൽ നിന്നും പണം നൽകി സരിത മോചിതയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP