Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിതയുടെ മൊഴിമാറ്റലിന് ഇടപെട്ടതു ഡിഐജി ഗോപകുമാർ; ജയിൽ രജിസ്റ്റർ തിരുത്തിയെന്നും ജീവനക്കാരന്റെ വെളിപ്പെടുത്തൽ; സോളാർ കേസിൽ സ്റ്റിങ് ഓപ്പറേഷനുമായി കൈരളി പീപ്പിൾ ടിവി വീണ്ടും

സരിതയുടെ മൊഴിമാറ്റലിന് ഇടപെട്ടതു ഡിഐജി ഗോപകുമാർ; ജയിൽ രജിസ്റ്റർ തിരുത്തിയെന്നും ജീവനക്കാരന്റെ വെളിപ്പെടുത്തൽ; സോളാർ കേസിൽ സ്റ്റിങ് ഓപ്പറേഷനുമായി കൈരളി പീപ്പിൾ ടിവി വീണ്ടും

തിരുവനന്തപുരം: സരിതാ കേസിൽ പുതിയ വെളിപ്പെടുത്തലുമായി കൈരളി-പീപ്പിൾ ടിവി. സരിതാ എസ് നായരെ ജയിലിൽ കാണാനെത്തിയ പ്രമുഖർക്ക് ജയിൽ അധികൃതർ സൗകര്യമൊരുക്കി എന്നാണ് വെളിപ്പെടുത്തൽ. ജയിൽ സൂപ്രണ്ട് നേരിട്ട് ഇടപെടൽ നടത്തി. ഷാരോൺ എന്ന യുവതിയെ നിയമോപദേശക എന്ന തരത്തിലാണ് അകത്തേക്ക് കൊണ്ടു പോയത്. ഡിഐജിയായ ഗോപകുമാർ ഇതിന് കരുക്കൾ നീക്കിയെന്നാണ് കണ്ടെത്തൽ. ഷാരോണിന്റെ സന്ദർശനം ജയിൽ രേഖകളിൽ നിന്ന് മാറ്റിയെന്നും കൈരളി-പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നു. 2013 ജൂലൈ 27ന് ഗോപകുമാർ സരിതാ എസ് നായരെ കണ്ടു. അതിന് ശേഷമാണ് മൊഴിമാറ്റം സംഭവിച്ചതെന്നും പറയുന്നു. ജയിൽ ജീവനക്കാരനായ ശ്രീരാമന്റെ ഫോൺ

സോളാർ കേസിൽ മന്ത്രിമാരടക്കമുള്ള നേതാക്കളുടെ പേരുള്ള മൊഴി സരിത എസ് നായർ തിരുത്തിയ സംഭവത്തിൽ ഇടപെട്ടത് ഡിഐജി ഗോപകുമാറെന്ന് വെളിപ്പെടുത്തൽ വരുന്നത്. അട്ടക്കുളങ്ങര ജയിലിൽ ജീവനക്കാരനായിരുന്ന ശ്രീരാമന്റെ വെളിപ്പെടുത്തലാണ് കൈരളി പീപ്പിൾ പുറത്തുവിട്ടത്. ഷാരോൺ എന്ന യുവതിയാണ് ജയിൽചട്ടം മറികടന്ന് സരിതയെ കാണാനെത്തിയതെന്നും പിന്നീട് ഇത്തരം കാര്യങ്ങൾ ജയിൽ രജിസ്റ്ററിൽനിന്നു സൂപ്രണ്ട് തിരുത്തിയെന്നുമുള്ള വെളിപ്പെടുത്തലുകളാണ് പീപ്പിൾ ടിവി പുറത്തുവിട്ടത്. ഗോപാകുമാറിനെ ഐജിയാക്കിയതിലും ദുരൂഹത ആരോപിക്കുന്നു

മണിക്കൂറുകളോളം ഡിഐജി ഗോപകുമാർ സരിതയോടൊപ്പം ചെലവഴിച്ചു. ഈ ഗോപകുമാറിനെ പിന്നീട് സർക്കാർ ചട്ടങ്ങൾ മറികടന്ന് ഐജിയാക്കുകയും ചെയ്തു. ജയിലിൽ സന്ദർശനം നടത്തുന്നയാളുകൾ, അവരുടെ കൈവശമുള്ള സാധനങ്ങളുടെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന തന്ത്രപ്രധാനമായ രജിസ്റ്റർ തിരുത്തിയതും കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നെന്ന ആരോപണം ശക്തമാവുകയാണ്. ഗോപകുമാറിനെ ഐജിയാക്കിയ നടപടിയും ദുരൂഹമാവുകയാണ്. ഗോപകുമാറിന്റെ കൂടിക്കാഴ്ചയുടെ പിറ്റേന്നാണ് സരിത മൊഴി മാറ്റിയത്.

നിയമസഹായം ചെയ്യുന്നയാളെന്ന പേരിലാണ് ഷാരോൺ ജയിലിൽ പ്രവേശിച്ചത്. കൈയിൽ മൊബൈൽ ഫോണും ബാഗുമുണ്ടായിരുന്നു. ജയിൽ സൂപ്രണ്ട് നസീറാ ബീവി നേരിട്ടെത്തിയാണ് ഷാരോണിനെ സ്വീകരിച്ചത്. ഉച്ചയ്ക്ക് 1.10നാണ് ഷാരോൺ എത്തിയത്. ആ സമയത്ത് ജയിൽ വാർഡറുടെ ചുമതലയിലുണ്ടായിരുന്നതു ശ്രീരാമനാണ്. ശ്രീരാമൻ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താൻ കോടതിയോ ജുഡീഷ്യൽ കമ്മീഷനോ തയാറായില്ല. ഷാരോൺ ജയിലിലെത്തിയത് ശ്രീരാമൻ ജയിൽ രേഖയിൽ ഇക്കാര്യം രേഖപ്പെടുത്തി. ആദർശ് എന്നു പേരായ സഹോദരനാണെന്നു പരിചയപ്പെടുത്തി സരിതയുടെ അമ്മയോടൊപ്പം ഒരു പുരുഷൻ വന്നിരുന്നതായും ശ്രീരാമൻ പറഞ്ഞു.

ഇയാൾ വിഗ് വച്ചിരുന്നു. ഇയാൾ ജയിലിൽ കയറണമെന്നു വാശിപിടിച്ചു. സ്ത്രീകളുടെ ജയിലായതിനാൽ ഇയാളെ ജയിലിൽ കടത്തിവിടാൻ സാധിക്കില്ല എന്നു പറഞ്ഞു. ഇക്കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തി. ഇക്കാര്യം അറിഞ്ഞു സൂപ്രണ്ട് നസീറാ ബീവി എത്തി ഇരുവരെയും ജയിലിലേക്കു കൊണ്ടുപോയി. ആദ്യം സൂപ്രണ്ടിന്റെ മുറിയിലേക്കാണ് സരിതയുടെ അമ്മയെയും സഹോദരനെന്നു പറഞ്ഞയാളെയും കൊണ്ടുപോയത്. ഇവിടെ വച്ചാണ് സരിത ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നീടാണ് ഷാരോൺ ജയിലിലെത്തിയത്. നിയമസഹായ അഥോറിട്ടിയുടെ പ്രതിനിധി എന്നു പരിചയപ്പെടുത്തിയാണ് ഷാരോൺ എത്തിയത്. ബാഗും മൊബൈൽ ഫോണും കടത്താനാവില്ലെന്നു പറഞ്ഞു. ഇക്കാര്യം രജിസ്റ്ററിൽ എഴുതി. ഈ വിവരങ്ങൾ പിന്നീട് നസീറാ ബീവി രജിസ്റ്ററിൽനിന്നു വെട്ടി. ഇതിനു പിന്നാലെ ശ്രീരാമനെ അട്ടക്കുളങ്ങരയിൽനിന്നു ചീമേനിയിലേക്കു സ്ഥലം മാറ്റുകയും ചെയ്തു.

മജിസ്‌ട്രേറ്റിന്റെ നിർദ്ദേശപ്രകാരം എഴുതിത്ത്ത്ത്ത്ത്തയാറാക്കിയ മൊഴി സരിത തിരുത്തിയത് ഈ ഇടപെടലുകൾക്കു ശേഷമായിരുന്നെന്നാണ് ഇതോടെ വ്യക്തമാകുന്നത്. മൊഴി തിരുത്താനായി ശക്തമായ ഇടപെടലുകൾ ഉണ്ടായെന്നും വ്യക്തമാകുന്നു. രജിസ്റ്ററിന്റെ രേഖകൾ തിരുത്തുകയും ചെയ്തതോടെ മുഖ്യമന്ത്രിക്കും സർക്കാരിനും കേസിലുണ്ടായിരുന്ന താൽപര്യവും ഗൂഢനീക്കങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.

അതിനിടെ സംസ്ഥാനത്തെ വിവിധ കോടതികൽ നിലനിൽക്കുന്ന കേസുകളിൽ ജാമ്യക്കാരെ സരിത പണം നൽകി വാങ്ങിയതാണെന്നും പീപ്പിൾ ടിവി റിപ്പോർട്ട് ചെയ്യുന്നു. സരിതയ്ക്ക് ജാമ്യം നിന്നതിന് ബിഎസ്എൻഎലിൽ താൽക്കാലിക ജോലി ലഭിച്ചതായി ജോലിലഭിച്ചതായി ജാമ്യക്കരൻ. സരിതയുടെ അഭിഭാഷകൻ പ്രിൻസ് പി തോമസ് കണ്ടെത്തിയ ജാമ്യക്കാർക്ക് 10000 മുതൽ 30000 രൂപവരെ് നൽകിയത്. ഇത്തരത്തിൽ 27 കേസുകളിൽ ജാമ്യം നിന്നവർക്കായി സരിത 13 ലക്ഷം രൂപയിലധികമാണ് ചിലവഴിച്ചത്. സരിത പറഞ്ഞതനുസരിച്ച് അഭിഭാഷകൻ തങ്ങൾക്ക് പണം നല്കിയിട്ടുണ്ടെന്ന് ജാമ്യക്കാർ പറയുമ്പോഴും തങ്ങളുടെ പേരിൽ അഭിഭാഷകൻ എത്ര ലക്ഷം രൂപ തട്ടി എന്ന് ഇവർക്ക് അറിയില്ല.



പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്തിൽ നിന്നുള്ളവരാണ് സംസ്ഥാനത്തന്റെ വിവിധ കോടതികളിൽ സരിതയ്ക്ക് ജാമ്യം നിന്നവർ. തണ്ണിത്തോട് തേക്കുതോട് മേഖലകൽ നടത്തിയ അന്വേഷണത്തിൽ ജാമ്യക്കാർതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസുളിൽ ജാമ്യം നിന്നവർ അന്ന് ആദ്യമായി കോടതിയൽ വച്ചാണ് സരിതയെ കണ്ടതെന്നാണ് പറയുന്നത്. സരിതയുടെ അഭിഭാഷകൻ പ്രിൻസ് തോമസ് പറഞ്ഞതനുസരിച്ച് ജാമ്യം നിന്നവർക്ക് പ്രതിഫലമായി പതിനായിരം രൂപ മുതൽ മുപ്പതിനായിരം രൂപവരെ ലഭിച്ചുവെന്നും ഇവർ പറയുന്നു.

കോന്നിയിലെ സാർ ഇടപെട്ട്് ബിഎസഎന്നലിൽ താൽക്കാലിക ജോലി ലഭിച്ചതെന്ന് ജാമ്യക്കാരനായ ജോസ് പറയുന്നു. എന്നൽ കോന്നിയിലെ സാർ ആരാണെന്ന് ഇയാൾ തുറന്നു പറഞ്ഞിട്ടില്ല. സോളാർ തട്ടിപ്പുകൾ പുറത്ത് വരുന്ന സമയത്ത് ജോസിന് ജോലി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തട്ടിപ്പ് കേസില് സരിതയ്ക്ക് ജാമ്യം നിൽക്കുവാനായി അഭിഭാഷകൻ പ്രിൻസ് പി തോമസാണ് ജോസിനെ ആദ്യം സമീപിക്കുന്നത്. അതിനകം തന്നെ തണ്ണിത്തോട് നിന്ന് നിരവധി ആളുകളെ സരിതയുടെ ജാമ്യക്കാരായി പ്രിൻസ് പി തോമസ് വിവിധ കോടതിയൽ ഹാജരാക്കിയിരുന്നു. എന്നാൽ അഭിഭാഷകൻ ആവശ്യം ആവർത്തിച്ചപ്പോഴാണ് ജോസ് തയ്യാറായത്. ജാമ്യക്കാരനായ ശേഷമാണ് കോന്നി ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള തെക്കുതോട് വന്ന ഒഴിവിൽ കോന്നിയിലെ സാറിന്റെ സഹായതോടെ ജോസിന് ജോലി ലഭിച്ചത്. കോന്നിയിലെ സാറും ഇതിനു പുറകിലുള്ളവരാമാരെന്ന് ജോസ് തുറന്നു പറയുന്നില്ല.



സരിതയുടെ ജാമ്യക്കാരായി നിന്ന പലരും അബക്കാരി കേസുകളിൽ പ്രതികളും ജയിൽ ശക്ഷിച്ച അനുഭവിച്ചവരുമാണ്. ഇത്തരത്തിലുള്ള 28 പേരാണ് തണ്ണിത്തോട് പഞ്ചായത്തിൽ നിന്നും സരിതയ്ക്ക് ജാമ്യക്കാരായത്. ലക്ഷങ്ങളാണ് സരിത ജാമ്യം നിന്നവർക്കായി മുടക്കിയത്. കേസിൽപ്പെട്ട സരിതക്ക് പണം കേരളത്തിലെ ഭരണ നേതൃത്വം നൽകിയിട്ടില്ല എന്ന് വാദിക്കുമ്പോഴും പിന്നെ ഇത്ര പണം എവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യമാണ് ഉത്തരമില്ലാതെ അവശേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP