Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശബരീപീഠത്തെ ശരംകുത്തിയാക്കി ആചാരം അറിയാത്ത കന്നി അയ്യപ്പന്മാർ; ശബരീ പീഠം എന്ന ബോർഡ് സ്ഥാപിച്ചിട്ടും തെറ്റിധാരണ മാറുന്നില്ല; യഥാർത്ഥ ശരംകുത്തിയിൽ ശരത്തിന്റെ എണ്ണത്തിൽ കുറവ് ! തിരുത്താൻ മുൻകൈ എടുക്കാതെ ദേവസ്വം ബോർഡ്

ശബരീപീഠത്തെ ശരംകുത്തിയാക്കി ആചാരം അറിയാത്ത കന്നി അയ്യപ്പന്മാർ; ശബരീ പീഠം എന്ന ബോർഡ് സ്ഥാപിച്ചിട്ടും തെറ്റിധാരണ മാറുന്നില്ല; യഥാർത്ഥ ശരംകുത്തിയിൽ ശരത്തിന്റെ എണ്ണത്തിൽ കുറവ് ! തിരുത്താൻ മുൻകൈ എടുക്കാതെ ദേവസ്വം ബോർഡ്

മറുനാടൻ ഡെസ്‌ക്‌

പമ്പ: ശബരീപീഠത്തെ ശരം കുത്തിയാക്കി ആചാരം അറിയാത്ത കന്നി അയ്യപ്പന്മാർ. ഒന്നിനുപുറകെ ഒന്നായി ശബരീപീഠത്തിൽ അയ്യപ്പന്മാർ ശരം തറയ്ക്കുന്നത് പതിവായിരിക്കുകയാണ്. പതിനായിരക്കണക്കിന് ശരങ്ങളാണ് ഇവിടെ കുത്തിയിട്ടുള്ളത്. എന്നാൽ യഥാർഥത്തിൽ ശരംകുത്തേണ്ട ശരംകുത്തിയിൽ എണ്ണം ഗണ്യമായി കുറഞ്ഞ് വരികയാണ്. ശബരിപീഠത്തിലെ തേങ്ങ ഉടയ്ക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള സംരക്ഷണ ഭിത്തിമുഴുവൻ ശരം നിറഞ്ഞിട്ടുണ്ട്. ശബരിപീഠം എന്ന ബോർഡ് വെച്ചിട്ടുണ്ടെങ്കിലും തെറ്റിദ്ധാരണ മാറ്റിയിട്ടില്ല.

ശബരിപീഠത്തിന് സമീപത്തായാണ് ശരംവിൽക്കുന്ന കടയുള്ളത്. ഇവിടെനിന്ന് ശരംവാങ്ങി അയ്യപ്പന്മാർ സമീപത്തെ സംരക്ഷണഭിത്തിയിൽ കുത്തിവെച്ചിട്ടു പോകും. കൂടാതെ ശബരിപീഠത്തിൽ നിൽക്കുന്ന വലിയ ആൽമരം ശരംകുത്തിയാലാണെന്നാണ് പലരുടെയും ധാരണ. വെർച്വൽ ക്യൂ ബുക്കുചെയ്ത് വരുന്നവരെ മരക്കൂട്ടത്തുനിന്നും ചന്ദ്രാനന്ദൻ റോഡുവഴിയാണ് കടത്തിവിടുന്നത്. ഇതിൽ ഉൾപ്പെടുന്ന കന്നി അയ്യപ്പന്മാർക്ക് ശരകുത്തിയിലെത്താനാവില്ല. ഇങ്ങനെപോകുന്നവർ ശബരിപീഠത്തിൽ ശരംകുത്തും. ഇത് തിരുത്താൻ ദേവസ്വംബോർഡ് മുൻകൈയെടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP