Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി ആരോപണം; കൊച്ചിയിൽ ഇന്ന് സന്ന്യസ്ത-സമർപ്പിത സംഗമം; സംഗമത്തിൽനിന്ന് എറണാകുളം അതിരൂപതയിലെ കന്യാസ്ത്രീകൾ വിട്ടുനിൽക്കണമെന്ന് അല്മായ മുന്നേറ്റം; അവർ ശ്രമിക്കുന്നത് സഭയിലെ തെറ്റുകൾ ചൂണ്ടികാണിക്കുന്നവരെ പ്രതിസ്ഥാനത്ത് നിർത്താൻ

അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി ആരോപണം; കൊച്ചിയിൽ ഇന്ന് സന്ന്യസ്ത-സമർപ്പിത സംഗമം; സംഗമത്തിൽനിന്ന് എറണാകുളം അതിരൂപതയിലെ കന്യാസ്ത്രീകൾ വിട്ടുനിൽക്കണമെന്ന് അല്മായ മുന്നേറ്റം; അവർ ശ്രമിക്കുന്നത് സഭയിലെ തെറ്റുകൾ ചൂണ്ടികാണിക്കുന്നവരെ പ്രതിസ്ഥാനത്ത് നിർത്താൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സഭയ്ക്കും സമൂഹത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച സന്ന്യസ്തരെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് കൊച്ചിയിൽ വെള്ളിയാഴ്ച സന്ന്യസ്ത-സമർപ്പിത സംഗമം.വെള്ളിയാഴ്ച നടക്കുന്ന സന്ന്യസ്ത സംഗമത്തിൽനിന്ന് എറണാകുളം അതിരൂപതയിലെ കന്യാസ്ത്രീകൾ വിട്ടുനിൽക്കണമെന്ന് അല്മായ മുന്നേറ്റം അതിരൂപത കൗൺസിൽ ആവശ്യപ്പെട്ടു. എറണാകുളം അതിരൂപതയിലെ അഞ്ഞൂറിലധികം മഠങ്ങളിൽ ഇവർ നോട്ടീസ് വിതരണം ചെയ്തു.

കെ.സി.ബി.സി.യുടെയും കത്തോലിക്ക സമർപ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തിലാണ് സംഗമം നടത്തുന്നത്. എറണാകുളം ടൗൺഹാളിൽ മൂന്നുമണിക്ക് ജസ്റ്റിസ് എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അധ്യക്ഷനാകും. ഫാ. മാത്യു ചന്ദ്രൻകുന്നേൽ മുഖ്യ പ്രഭാഷണം നടത്തും. വൈദികർ, കന്യാസ്ത്രീകൾ തുടങ്ങി നിരവധി പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളിലുള്ളവരും പങ്കെടുക്കുന്നുണ്ട്. കെ.സി.ബി.സി. െഡപ്യൂട്ടി സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.

സഭയുടെ തെറ്റുകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ ഫ്രാൻസിസ് മാർപാപ്പ പോലും അഭിനന്ദിച്ചിരിക്കെ, ഇത്തരം ചർച്ചകൾ പ്രതിരോധിക്കാനുള്ളതാണ് ഈ സംഗമങ്ങളെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു. സഭയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെയും മാധ്യമങ്ങളെയും പ്രതിസ്ഥാനത്തു നിർത്താനാണ് ശ്രമമെന്ന് കൺവീനർ അഡ്വ. ബിനു ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ നോട്ടീസിൽ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP