Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കസ്റ്റംസ് എന്നോട് കാര്യങ്ങൾ അന്വേഷിക്കുകയാണ് ചെയ്തത്; റെയ്ഡ് ഒന്നും നടത്തിയിട്ടില്ല; ആശ്രമത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്; ആശ്രമത്തിൽ ആര് വന്ന് പോയാലും കാമറയിൽ പതിയും ഇക്കാര്യം കസ്റ്റംസിനെ ബോധ്യപ്പെടുത്തിയിരുന്നു; യുഎഇ കോൺസുലേറ്റിന്റെ സ്റ്റാഫെന്ന നിലയിലേ സ്വപ്നയെ അറിയുകയുള്ളൂവെന്നും ശാന്തിഗിരി ആശ്രമം പ്രതിനിധി ഗുരുരത്നം ജ്ഞാന തപസ്വി

കസ്റ്റംസ് എന്നോട് കാര്യങ്ങൾ അന്വേഷിക്കുകയാണ് ചെയ്തത്; റെയ്ഡ് ഒന്നും നടത്തിയിട്ടില്ല; ആശ്രമത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്; ആശ്രമത്തിൽ ആര് വന്ന് പോയാലും കാമറയിൽ പതിയും ഇക്കാര്യം കസ്റ്റംസിനെ ബോധ്യപ്പെടുത്തിയിരുന്നു; യുഎഇ കോൺസുലേറ്റിന്റെ സ്റ്റാഫെന്ന നിലയിലേ സ്വപ്നയെ അറിയുകയുള്ളൂവെന്നും ശാന്തിഗിരി ആശ്രമം പ്രതിനിധി ഗുരുരത്നം ജ്ഞാന തപസ്വി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ശാന്തി ഗിരി ആശ്രമത്തിൽ സ്വപ്ന സുരേഷിനായി റെയ്ഡ് നടത്തിയിട്ടില്ലെന്ന് ആശ്രമം പ്രതിനിധി ഗുരുരത്നം ജ്ഞാന തപസ്വി. ആശ്രമത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആശ്രമത്തിൽ ആര് വന്ന് പോയാലും കാമറയിൽ പതിയുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു

'സ്വപ്ന സുരേഷിനായി തിരുവനന്തപുരം ശാന്തി ഗിരി ആശ്രമത്തിൽ റെയ്ഡ് നടത്തി എന്ന് പ്രചരിക്കുന്നുണ്ടായിരുന്നു. കസ്റ്റംസ് എന്നോട് കാര്യങ്ങൾ അന്വേഷിക്കുകയാണ് ചെയ്തത്. റെയ്ഡ് ഒന്നും നടത്തിയിട്ടില്ല. ആശ്രമത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആശ്രമത്തിൽ ആര് വന്ന് പോയാലും കാമറയിൽ പതിയും ഇക്കാര്യം കസ്റ്റംസിനെ ബോധ്യപ്പെടുത്തിയിരുന്നു', ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. യുഎഇ കോൺസുലേറ്റിന്റെ സ്റ്റാഫെന്ന നിലയിലേ സ്വപ്നയെ അറിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാൻ ആ സ്ത്രീയെ 2016ലാണ് അവസാനമായി കാണുന്നത്. യു.എ.ഇ കോൺസുലേറ്റിന്റെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ആ കാലത്ത് അവരെക്കുറിച്ച് വലിയ പരാതികളൊന്നുമുണ്ടായിരുന്നില്ല. നിലവിൽ ആശ്രമത്തിനെതിരേ പ്രചാരണം അഴിച്ചുവിടുന്നതിന് പിന്നിൽ തത്പര കക്ഷികളുണ്ട്. ഉറവിടം വെളിപ്പെടുത്തേണ്ടത് കസ്റ്റംസ് ആണ്'. ആശ്രമത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ ചില കേന്ദ്രങ്ങൾ പരിശ്രമിക്കുന്നു എന്ന ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജ്ഞാന തപസ്വി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP