Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളുടെ വീട്ടിലേക്കുള്ള യാത്രയിൽ വഴിതെറ്റിയ പരിഭ്രമത്തിൽ മനോനില തെറ്റി; അമ്മയെ നാട്ടുകാർ എത്തിച്ചത് അഗതി മന്ദിരത്തിൽ; രണ്ട് വർഷമായുള്ള അന്വേഷണം തീർത്തത് ചാനലിലെ ക്രിസ്മസ് ആഘോഷ പരിപാടി; ശാന്തമ്മ വീണ്ടും മക്കൾക്കൊപ്പം വീട്ടിലേക്കും

മകളുടെ വീട്ടിലേക്കുള്ള യാത്രയിൽ വഴിതെറ്റിയ പരിഭ്രമത്തിൽ മനോനില തെറ്റി; അമ്മയെ നാട്ടുകാർ എത്തിച്ചത് അഗതി മന്ദിരത്തിൽ; രണ്ട് വർഷമായുള്ള അന്വേഷണം തീർത്തത് ചാനലിലെ ക്രിസ്മസ് ആഘോഷ പരിപാടി; ശാന്തമ്മ വീണ്ടും മക്കൾക്കൊപ്പം വീട്ടിലേക്കും

എടത്വാ: ചാനലിൽ സംപ്രേഷണം ചെയ്ത ക്രിസ്മസ് പരിപാടി ഒരു കുടുംബത്തിന് സമ്മാനിച്ചത് രണ്ടുവർഷം മുൻപ് കാണാതായ അമ്മയെ. കഴിഞ്ഞദിവസം തലവടിയിലെ അഗതികളുടെ പുനരധിവാസകേന്ദ്രമായ സ്നേഹഭവനിൽനിന്നാണ് മക്കൾ അമ്മയെ കൂട്ടിക്കൊണ്ടുപോയത്.

സ്നേഹഭവനിൽ നടന്ന ക്രിസ്മസ് ആഘോഷം ചാനൽ സംപ്രേഷണം ചെയ്തിരുന്നു. ഈ വാർത്ത കണ്ട മക്കൾ ആൾക്കൂട്ടത്തിൽനിന്ന് അമ്മയുടെ മുഖം തിരിച്ചറിയുകയായിരുന്നു. തുടർന്ന് സ്നേഹഭവൻ അധികൃതരുമായി ബന്ധപ്പെട്ട് അമ്മയെ കൂട്ടിക്കൊണ്ടുപോയി.

കൊല്ലം പന്മന മുല്ലശ്ശേരി ശാന്താലയത്തിൽ ശാന്തമ്മ(76)യെയാണ് മക്കൾ സ്നേഹഭവനിൽ വന്ന് കൂട്ടിക്കൊണ്ടുപോയത്. 2015 സെപ്റ്റംബർ 30-നാണ് മകളുടെ മാവേലിക്കരയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഇവരെ കാണാതായത്. തുടർന്ന് ചവറ പൊലീസിലും മറ്റും പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ചാനൽ പരിപാടിയോടെ വീണ്ടും അമ്മ എത്തി.

പൊലീസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ മക്കളും ബന്ധുക്കളും ചേർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മക്കളെ കണ്ട അമ്മ അവരെ ചേർത്തുപിടിച്ച് തുരുതുരെ ഉമ്മ നൽകി.

മകളുടെ വീട്ടിലേക്കുള്ള യാത്രയിൽ വഴിതെറ്റിയ പരിഭ്രമത്തിൽ മനോനില തെറ്റിയ ഇവരെ ആരൊക്കെയോ ചേർന്ന് ആദ്യം മാവേലിക്കരയിലെ കല്ലുമ്മേൽ ദയാഭവൻ അഗതിമന്ദിരത്തിലാക്കി. അവിടെ ചികിത്സയിലായിരുന്നു. അഞ്ചുമാസം മുൻപാണ് തലവടിയിലെ സ്നേഹഭവനിലെത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP