Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നല്ല കാലാവസ്ഥ.. നല്ലൊരു മത്സരം നടക്കട്ടെ; കാര്യവട്ടത്തെ മത്സരത്തിന് ആശംസകൾ നേർന്ന് സഞ്ജു; നാട്ടുകാരുടെ ഇത്രയും വൈകാരികമായുള്ള പിന്തുണ തന്നെ ഇമോഷണലാക്കുന്ന കാര്യമാണെന്നും സഞ്ജു

നല്ല കാലാവസ്ഥ.. നല്ലൊരു മത്സരം നടക്കട്ടെ; കാര്യവട്ടത്തെ മത്സരത്തിന് ആശംസകൾ നേർന്ന് സഞ്ജു; നാട്ടുകാരുടെ ഇത്രയും വൈകാരികമായുള്ള പിന്തുണ തന്നെ ഇമോഷണലാക്കുന്ന കാര്യമാണെന്നും സഞ്ജു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് ആശംസകൾ നേർന്ന് മലയാളി താരം സഞ്ജു സാംസൺ. കാര്യവട്ടത്ത് മികച്ച മത്സരം നടക്കട്ടെ എന്നാശംസിച്ച സഞ്ജു നാട്ടുകാരുടെ പിന്തുണ തന്നെ ഇമോഷണലാക്കാറുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

''വളരെ സന്തോഷമാണ്. നമ്മുടെ നാട്ടിൽ, നല്ല കാലാവസ്ഥയിൽ മത്സരം നടക്കുന്നു. നല്ല മത്സരം നടക്കട്ടെ. നല്ല ഒരു മത്സരം നാട്ടുകാർക്ക് കാണാൻ പറ്റട്ടെ. നല്ലൊരു മത്സരം നമുക്ക് ആസ്വദിക്കാം. നാട്ടുകാരുടെ ഇത്രയും പിന്തുണയും, ഇത്ര വൈകാരികമായുള്ള പിന്തുണ എന്നെ എപ്പോഴും ഇമോഷണലാക്കുന്ന കാര്യമാണ്.''- സഞ്ജു പ്രതികരിച്ചു.

ന്യൂസിലാന്റ് എയ്‌ക്കെതിരായ എകദിന പരമ്പര കഴിഞ്ഞ് ഇന്ന് രാവിലെയാണ് സഞ്ജു തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.പരമ്പരയിലെ ടോപ്പ്‌സ്‌കോററടക്കം മികച്ച പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP