Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

താൻ ഭാര്യയുമല്ല തനിക്കൊരു ഭർത്താവും ഇല്ല; ഈ വിഷയത്തിൽ തന്നോട് ചോദ്യം ഒന്നും ചോദിക്കരുത്: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന വിധിയോട് പ്രതികരണം തേടിയവരോട് അഡ്വ. സംഗീത ലക്ഷ്മണ പറയുന്നു

താൻ ഭാര്യയുമല്ല തനിക്കൊരു ഭർത്താവും ഇല്ല; ഈ വിഷയത്തിൽ തന്നോട് ചോദ്യം ഒന്നും ചോദിക്കരുത്: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന വിധിയോട് പ്രതികരണം തേടിയവരോട് അഡ്വ. സംഗീത ലക്ഷ്മണ പറയുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീം കോടതി സുപ്രധാന വിധി ഇന്നാണ് പുറത്ത് വന്നത്. സംഭവത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്. ചാനുകളിൽ പ്രതികരണം ആരാഞ്ഞു കൊണ്ടും ആളുകൾ രംഗത്തെത്തി. പല അഭിഭാഷകരുടെ അഭിപ്രായങ്ങളും പലരും ആരാഞ്ഞു. ഇതിനിടെ ഇങ്ങനെ അഭിപ്രായങ്ങൾ തേടിയുള്ള കോളുകൾ അഡ്വ. സംഗീത ലക്ഷ്മണയ്ക്കും എത്തി.

ഇതേക്കുറിച്ച് ചർച്ചകൾ തുടങ്ങിയപ്പോൾ ഇപ്പോൾ തന്നോട് വിധിയെ കുറിച്ച് ഒന്നു ചോദിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് അഡ്വ. സംഗീത ലക്ഷ്മണ. വിധിയെ കുറിച്ച് പഠിച്ചിട്ടില്ല, കോടതിയിൽ കേസുകളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താനെന്നും സംഗീത ലക്ഷ്മണ പറയുന്നു. ഭാര്യഭർത്താക്കന്മാരെ കുറിച്ചുള്ള ഈ വിധിയിൽ അഭിപ്രായം പറയാൻ താൻ ഭാര്യയുമല്ല തനിക്കൊരു ഭർത്താവും ഇല്ലെന്നും സംഗീത ലക്ഷ്മണ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഗീത ലക്ഷ്മണയുടെ പ്രതികരണം.

സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ഒരു അറിയിപ്പ്.
ഞാൻ കോടതിയിലാണ്. ഇന്നത്തെ കേസുകളുടെ പ്രസവവേദനയിലുമാണ് ഞാൻ.
വാർത്താ ചാനലുകളിൽ നിന്നുള്ള വിളികൾ തുടങ്ങിയിട്ടുണ്ട്. ഭാര്യാഭർത്താക്കന്മാരെ സംബന്ധിക്കുന്ന ഒരു സുപ്രധാനവിധി പുറപ്പെടുവിച്ചിട്ടുണ്ട് പോലും സുപ്രീം കോടതി. അതിനെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ അറിയണം. ഞാൻ അത് പറയണം. എന്ന്.
അത് ഇത്-
സുപ്രീം കോടതിയുടെ ഇപ്പറഞ്ഞ സുപ്രധാനവിധി ഞാൻ കണ്ടില്ല. വായിച്ചില്ല. അതിനാൽ ആ വിധി പഠിച്ച് മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല.
ഞാനൊരു ഭാര്യയല്ല.
എനിക്കൊരു ഭർത്താവുമില്ല.
പോരാത്തതിന് നേരത്തെ പറഞ്ഞ പ്രസവവേദനയിലുമാണ്.
എന്നെ വിട്ടേക്കു.... പ്ലീസ്.
# I don't sleep around with married men. When I say I don't sleep around with married men, I mean I don't sleep around with HAPPILY married men.
When I say I don't sleep around with HAPPILY married men, I mean I don't sleep around with married men who PRETEND TO BE HAPPILY married to wives who pretend as well, to be happily married. In short, his risk his headache. Not mine.
# Returns to the labor room. Catch you later.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP