Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ തെറിവിളി വെറുതേയായില്ല..! എൽഡിഎഫിന്റെ ക്ലിഫ്ഹൗസ് സമരം പൊളിച്ച സന്ധ്യക്ക് 'ഉപകാരസ്മരണ'യായി വഴിവിട്ട നിയമനം; ശംഖുംമുഖം ഇൻഡോർ സ്റ്റേഡിയത്തിന്റെ 'അഡ്‌മിനിസ്‌ട്രേറ്റർ' തസ്തികയിൽ തിരുകി കയറ്റിയത് മുഖ്യമന്ത്രി പ്രത്യേകം താൽപ്പര്യമെടുത്ത്

ആ തെറിവിളി വെറുതേയായില്ല..! എൽഡിഎഫിന്റെ ക്ലിഫ്ഹൗസ് സമരം പൊളിച്ച സന്ധ്യക്ക് 'ഉപകാരസ്മരണ'യായി വഴിവിട്ട നിയമനം; ശംഖുംമുഖം ഇൻഡോർ സ്റ്റേഡിയത്തിന്റെ 'അഡ്‌മിനിസ്‌ട്രേറ്റർ' തസ്തികയിൽ തിരുകി കയറ്റിയത് മുഖ്യമന്ത്രി പ്രത്യേകം താൽപ്പര്യമെടുത്ത്

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ക്ലിഫ്ഹൗസ് ഉപരോധിക്കൽ സമരം നടത്തിയ എൽഡിഎഫ് നേതാക്കളെ സ്‌കൂട്ടറിൽ എത്തി തെറിവിളിച്ചു മടങ്ങിയ സന്ധ്യയെ അങ്ങനെയാരും എളുപ്പം മറക്കാൻ ഇടയില്ല. ഇങ്ങനെ തെറിവിളിച്ചു മടങ്ങിയ സന്ധ്യ കോൺഗ്രസുകാരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. എന്തായാലും ഈ തെറിവിളി കൊണ്ട് സന്ധ്യക്ക് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകിയതിന് പിന്നാലെ സന്ധ്യയ്ക്ക് ഉപകാര സ്മരണയായി ഉമ്മൻ ചാണ്ടി പ്രത്യേക താൽപ്പര്യമെടുത്ത് ജോലിയും നൽകി.  

സംസ്ഥാന സ്പോർട്സ് കൗൺസിലിലാണ് സന്ധ്യയെ അതീവ രഹസ്യമായി നിയമിച്ചത്. സർക്കാർ ഇറങ്ങിപ്പോകും മുമ്പ് തങ്ങളുടെ അടുപ്പക്കാരെ തിരുകി കയറ്റുന്നതിനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. ഇതിനിടെയാണ് ഇവരെ രഹസ്യമായി നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ താമസക്കാരി കൂടിയായ സന്ധ്യയ്ക്ക് ഉദ്ദിഷ്ഠ കാര്യത്തിനുള്ള ഉപകാര സ്മരണയായി നിയമനം നൽകിയത്.

ശംഖുംമുഖം ഇൻഡോർ സ്റ്റേഡിയത്തിന്റെ 'അഡ്‌മിനിസ്‌ട്രേറ്റർ' തസ്തികയിലാണ് സന്ധ്യയെ നിയമിച്ചിരിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ 15,000 രൂപയോളം ഇവർക്ക് സ്പോർട്സ് കൗൺസിൽ നൽകുന്നുണ്ട്. കായികരംഗവുമായി യാതൊരു ബന്ധവും ഇല്ലാത്ത സന്ധ്യയെ സ്പോർട്സ് കൗൺസിലിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും പ്രത്യേക നിർദ്ദേശപ്രകാരമാണ്.

വാക് ഇൻ ഇന്റർവ്യൂ നടത്തിയെന്ന് അധികൃതർ വാദിക്കുന്നുണ്ടെങ്കിലും ഇത് പുറംലോകം അറിഞ്ഞിട്ടില്ല. നോട്ടീസ് പതിപ്പിക്കാതെയും മാദ്ധ്യമങ്ങളിൽ പരസ്യം നൽകാതെയുമാണ് നടപടികൾ പൂർത്തീകരിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അഭിമുഖത്തിൽ ഒരാൾ മാത്രമേ പങ്കെടുത്തുള്ളൂവെന്നും എല്ലാ യോഗ്യതയുമുള്ളതിനാൽ ആ ആളിനെ നിയമിക്കാം എന്നും സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു.

ക്ലിഫ്ഹൗസ് ഉപരോധസമരത്തിനെ അധിക്ഷേപിക്കാൻ ശ്രമിച്ചതോടെയാണ് സന്ധ്യ വാർത്തകളിൽ ഇടംപിടിച്ചത്. എന്നാൽ, സജീവ കോൺഗ്രസ് പ്രവർത്തകയായ ഇവർ മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് സമരപ്പന്തലിലെത്തി തെറിവിളിക്കുകയായിരുന്നു. അതിനുശേഷം നടന്ന ഒരു വഴിതടയൽ സമരത്തിനെതിരെയും ഇവർ പ്രതികരിച്ചില്ലെന്നു മാത്രമല്ല, കോൺഗ്രസിന്റെ എല്ലാ പരിപാടികളിലും മുൻനിരയിലെത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP