Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202123Saturday

കടുത്ത ഡെങ്കിപ്പനി; നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ; ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് സഹോദരി

കടുത്ത ഡെങ്കിപ്പനി; നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ; ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് സഹോദരി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഡെങ്കിപ്പനി കൂടി രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയിൽ. നടിയുടെ സഹോദരി സ്‌നേഹയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാന്ദ്രയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

'ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഒപ്പം വേണം.'സ്‌നേഹ കുറിച്ചു.


ഫ്രൈഡേ, സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് സാന്ദ്ര. ആമേൻ, സഖറിയയുടെ ഗർഭണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്.

ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു സാന്ദ്ര. കാത്‌ലിൻ, കെൻഡൽ എന്നാണ് സാന്ദ്രയുടെ മക്കളുടെ പേര്. ഏതാനും മാസങ്ങളായി പാലക്കാട് ജില്ലയിലാണ് കുടുംബത്തിനൊപ്പം സാന്ദ്ര തോമസ് കഴിഞ്ഞുവരുന്നത്.

ഇരട്ടക്കുട്ടികളായ 'തങ്കക്കൊലുസിന്റെ' കുറുമ്പും കുസൃതിയുമടങ്ങുന്ന നിരവിധി വീഡിയോകൾ സാന്ദ്ര തോമസ് യൂട്യൂബിൽ പങ്കുവച്ചിരുന്നു. തങ്കക്കൊലുസുവിന്റെ കുറുമ്പ് വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്. മക്കളെ ഇങ്ങനെ തകർപ്പനായി വളർത്തുന്നതിന് സാന്ദ്രയ്ക്ക് നിരവധിപ്പേരാണ് അഭിന്ദനങ്ങൾ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP