Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു; ആരോഗ്യനില മെച്ചപ്പെട്ടതോടെ ഐസിയുവിൽ നിന്ന് മാറ്റി; സ്നേഹത്തിനും കരുതലിനും പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞ് സ്‌നേഹ

സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു; ആരോഗ്യനില മെച്ചപ്പെട്ടതോടെ ഐസിയുവിൽ നിന്ന് മാറ്റി; സ്നേഹത്തിനും കരുതലിനും പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞ് സ്‌നേഹ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. അഞ്ച് ദിവസം ഐസിയുവിലായിരുന്ന സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്നേഹ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു.

'അഞ്ച് ദിവസം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ആയിരുന്ന ചേച്ചിയെ ഇപ്പോൾ മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേർ പ്രാർത്ഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകൾക്കെല്ലാം മറുപടി നൽകാൻ കഴിയാത്തതിനാൽ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും പ്രാർത്ഥനകൾക്കും നല്ല ആശംസകൾക്കും നന്ദി, സ്നേഹ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP