Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഗാന്ധിയൻ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം ഇനി പി ജയരാജൻ നിർവഹിക്കും'; ഖാദി ബോർഡ് വൈസ് ചെയർമാനെ പരിഹസിച്ചു സന്ദീപ് വാര്യർ

'ഗാന്ധിയൻ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം ഇനി പി ജയരാജൻ നിർവഹിക്കും'; ഖാദി ബോർഡ് വൈസ് ചെയർമാനെ പരിഹസിച്ചു സന്ദീപ് വാര്യർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാനായി സി പി എം നേതാവ് പി ജയരാജൻ ചുമതലയേറ്റതിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.'ഗാന്ധിയൻ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം കേരളത്തിൽ ഇനി പി ജയരാജൻ നിർവഹിക്കും. എന്തുകൊണ്ടും മികച്ച ഒരു ഇത്.'-എന്നാണ് ജയരാജന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.

കണ്ണൂർ ഗാന്ധി എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്.പി ജയരാജൻ ഇന്ന് രാവിലെയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പിൽ മത്സരിക്കാൻ വേണ്ടിയായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പി. ജയരാജൻ മാറിയത്. എം വി ജയരാജനെ പകരം ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP