Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർക്ക് കസ്റ്റംസ് കേസിൽ ജാമ്യം; എൻഐഎ കേസുള്ളതിനാൽ പുറത്തിറങ്ങൽ അസാധ്യം; സ്വർണ്ണ കടത്തിലെ ഒൻപത് പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കോടതി ആദായ നികുതി വകുപ്പിനും അനുമതി

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർക്ക് കസ്റ്റംസ് കേസിൽ ജാമ്യം; എൻഐഎ കേസുള്ളതിനാൽ പുറത്തിറങ്ങൽ അസാധ്യം; സ്വർണ്ണ കടത്തിലെ ഒൻപത് പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കോടതി ആദായ നികുതി വകുപ്പിനും അനുമതി

സ്വന്തം ലേഖകൻ

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർക്ക് ജാമ്യം. കസ്റ്റംസ് കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം ആണ് ലഭിച്ചിരിക്കുന്നത്.

കോടതി ജാമ്യം അനുവദിച്ചെങ്കിലും സന്ദീപ് നായർക്ക് ഇപ്പോൾ പുറത്തിറങ്ങാൻ ആവില്ല. എൻഎഎ യുഎപിഎ ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ പുറത്തിറങ്ങാൻ സാധിക്കാത്തത്. അതേസമയം സ്വപ്ന സുരേഷിനെ നാല് ദിവസത്തേയ്ക്ക് കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്‌ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാൻ അനുമതിയുണ്ട്.

കേസിലെ ഒമ്പത് പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കോടതി ആദായ നികുതി വകുപ്പിനും അനുമതി നൽകി. നികുതി വെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ഇവരെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP