Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുന്നോക്ക സംവരണത്തിൽ സമരവുമായി കേരള ജംഇയ്യത്തുൽ ഉലമ; നവംബർ രണ്ടിന് കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്:മുന്നോക്ക സംവരണത്തിൽ സമരവുമായി കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. നവംബർ രണ്ടിന് കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടത്തും. കോടതികളിലുള്ള കേസുകൾ കഴിയുന്നത് വരെ മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പിലാക്കിയ എല്ലാ നടപടിക്രമങ്ങളും മരവിപ്പിക്കണമെന്നും കേരള ജംഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു.

മുന്നോക്ക സംവരണം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ അമിതമായ താത്പര്യമാണ് കാണിക്കുന്നത്. മുന്നോക്ക സംവരണത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പിന്നോക്കക്കാരുടെ സംവരണത്തിൽ അർഹതപ്പെട്ടത് നൽകുന്നില്ല. ഇതിൽ അനീതിയും അട്ടിമറിയും നടന്നു. ഇപ്പോൾ പിന്നോക്കക്കാർക്കുള്ള സംവരണത്തിൽ നിന്ന് മുന്നോക്കക്കാർക്ക് നൽകുന്നുവെന്നും സമസ്ത പരാതിപ്പെടുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP