Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സമൂഹ അഗ്നിഹോത്രയജഞം നാളെ അനന്തപുരിയിൽ; യാഗം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയായ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ

സമൂഹ അഗ്നിഹോത്രയജഞം നാളെ അനന്തപുരിയിൽ; യാഗം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയായ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹ അഗ്‌നിഹോത്രയജ്ഞത്തിനു നാളെ അനന്തപുരി സാക്ഷ്യം വഹിക്കും. നാളെ വൈകീട്ട് നാല് മണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് യജ്ഞം നടക്കുന്നത്. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയായ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിലാണ് യാഗം. ജാതി-ലിംഗഭേദമന്യേ 1008 അഗ്‌നിഹോത്രികൾ നിർവഹിക്കുന്ന അതിവിശിഷ്ടമായ സമൂഹ അഗ്‌നിഹോത്രയജ്ഞമാണ് നടക്കുന്നത്. സനാതനധർമത്തിന്റെ നിത്യആചരണങ്ങളിൽപെട്ട, ദേവയജ്ഞം എന്നുകൂടി പേരുള്ള അഗ്നിഹോത്രം അന്തരീക്ഷശുദ്ധികൂടി നടത്തും എന്നാണ് സംഘാടകരുടെ അവകാശവാദം.

1008 അഗ്‌നിഹോത്രികൾ 1008 ഹോമകുണ്ഡങ്ങളിൽ ഒരുമിച്ചാണ് യാഗം നടത്തുന്നത്. അഗ്നിഹോത്രയജ്ഞത്തെ തുടർന്ന് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ്സിൽ ആചാര്യ രാജേഷ് രചിച്ച 'ഹിന്ദുധർമപഠനം വേദങ്ങളിലൂടെ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകർമം നടക്കും. അശ്വതി തിരുനാൾ ഗൗരീലക്ഷ്മീഭായ് തമ്പുരാട്ടി എസ്. രാജശേഖരൻ നായർക്ക് പുസ്തകം നൽകിയാണ് പ്രകാശനം നടക്കുന്നത്. അഡ്വ. അയ്യപ്പൻപിള്ള,,ആർക്കിടെക്ട് ശങ്കർ, ഡോ. എം. ജി. ശശിഭൂഷൻ തുടങ്ങിയവരെ വേദിയിൽ ആദരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP