Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഥാപ്രസംഗക കലയെ ആയുധമാക്കിയ കലാകാരൻ; കഥാപ്രസംഗകലയിലൂടെ ജനങ്ങളെ രാഷ്ട്രീയ, സാമൂഹ്യ ബോധത്തിലേക്കുയർത്തിയ പടയാളി; കാഥികൻ സാംബശിവന്റെ ജന്മദിന അനുസ്മരണനുമായി മിഴി ഗ്രസ്ഥശാല

മറുനാടൻ ഡെസ്‌ക്‌

കുന്നത്തൂർ: മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വി.സാംബശിവൻ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു.1949-ലെ ഓണക്കാലത്തെ ചതയം നാളിൽ രാത്രി 8 മണിക്കു ശ്രിഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ, കത്തിച്ചുവച്ചിരുന്ന പെട്രൊമാക്‌സിന്റെ വെളിച്ചത്തിൽ വി.സാംബശിവൻ തന്റെ ആദ്യ കഥാപ്രസംഗം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'ദേവത'. അവതരിപ്പിച്ചു.സംസ്‌കൃത പണ്ഡിതനും കവിയും ഗുഹാനന്ദപുരം സംസ്‌കൃത സ്‌കൂളിൽ അദ്ധ്യാപകനും ആയിരുന്ന ഒ. നാണു ഉപാദ്ധ്യായനായിരുന്നു ഉദ്ഘാടകൻ. ''സാധാരണക്കാരനു മനസ്സിലാകുന്ന ശൈലിയിൽ കഥപറയണം.

''ഉദ്ഘാടന പ്രസംഗത്തിൽ നിന്നു സാംബശിവന്റെ മനസ്സിൽ ഒരു കെടാദീപമായി കൊളുത്തപ്പെട്ട ആപ്തവാക്യമായിരുന്നു അത്. ''കലാശാലാ വിദ്യാഭ്യാസം ചെയ്യാൻ എനിക്കു കലശലായ മോഹം. പക്ഷേ പണമില്ല. ഞാനൊരു കഥ പറയാം. പകരം പണം തന്നു എന്നെ സഹായിക്കണം.'' വി.സാംബശിവന്റെ ആദ്യ വേദിയിലെ ആമുഖ വാചകങ്ങളായിരുന്നു ഇവ. കഥ ആസ്വാദകരുടെ മനസ്സിൽ തട്ടി. ആയിരക്കണക്കിനു വേദികൾ അദ്ദേഹത്തെ തേടി എത്തി. പഠിക്കുന്ന കാലത്ത് തന്നെ തിരക്കുള്ള കാഥികനായി. കഥ പറഞ്ഞ് കേരളത്തിലാകെ മുന്നേറി.

വിശ്വസാഹിത്യത്തിലെ സുപ്രധാന കഥകൾ സാധാരണകാർക്ക് എളുപ്പം മനസിലാകുന്ന ഭാഷയിൽ തയ്യാറാക്കി അവതരിപ്പിച്ചത് മാത്രമല്ല സമകാലിക ഇന്ത്യൻ സമൂഹത്തിലെ യാഥാർഥ്യങ്ങൾ കഥകൾക്കിടയിലൂടെ പകർന്നുനൽകിയതും അദ്ദേഹത്തിന്റെ സവിശേഷതയാണ്. അനീതിക്കെതിരായ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഒരു ജനതയെ പുരോഗമന രാഷ്ട്രീയത്തിനൊപ്പം നിർത്തുന്നതിനും സാംബശിവന്റെ കഥാപ്രസംഗ വേദികൾ വഹിച്ച പങ്ക് എടുത്ത് പറയണം .കഥാപ്രസംഗകലയിലൂടെ ജനങ്ങളെ രാഷ്ട്രീയ, സാമൂഹ്യ ബോധത്തിലേക്കുയർത്തിയ കാഥികനായിരുന്നു വി സാംബശിവൻ.സ്വയം പടക്കൊരുങ്ങി കലയെ ആയുധമാക്കി അടിമകൾക്കും അവകാശമുണ്ടെന്ന് വാദിച്ച വിപ്ലവകാരി. വിപ്ലവ കഥകളിലൂടെ തണുത്തുറഞ്ഞ മനസ്സുകളിൽ വിപ്ലവത്തിന്റെ തീ ആളിപ്പടർത്തി സമൂഹത്തിന്റെ വളർച്ചക്കും സംസ്‌കാരത്തിനും വേണ്ടി വിപ്ലവം ഉണർത്തുപാട്ടാക്കിയ കലാകാരനായിരുന്നു വി.സാംബശിവൻ.

അദ്ദേഹത്തിന്റെ ജന്മദിന അനുസ്മരണം മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ആചരിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയികളായ കുട്ടികൾക്ക് അനുമോദനവും ചിലങ്കയുടെ താളം എന്ന പേരിൽ ലോക നൃത്ത ദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ നൃത്ത മത്സരാർത്ഥികൾക്കുള്ള അനുമോദനവും, വായന കാലത്തിന്റെ ചിറകിലേറി എന്ന പേരിൽ സംഘടിപ്പിച്ച വായനമത്സരത്തിൽ പങ്കെടുത്തവർക്കുള്ള മെറിറ്റ് അവാർഡും പരിപാടിയോടനുബന്ധിച്ച് നല്കി. കുന്നത്തൂർ താലൂക്ക് ലൈബ്രറി സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സന്ദേശം പ്രശസ്ത കാഥികനും വി.സാംബശിവന്റെ മകനുമായ പ്രൊഫസർ വസന്ത്കുമാർ സാംബശിവൻ വീഡിയോ സന്ദേശത്തിലൂടെ നല്കി. റിസാദ് ഷോളയാർ അദ്ധ്യക്ഷത വഹിച്ചു. എം. സുൽഫിഖാൻ റാവുത്തർ നിസാമുദ്ദീൻ ,അർത്തിയിൽ അൻസാരി, മനു.വി.കുറുപ്പ്, എം.സുധീർഖാൻ റാവുത്തർ ദിവ്യശക്തികുമാർ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP