Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

പൗരത്വഭേദഗതി നിയമം: പ്രതിഷേധങ്ങൾ അതിര് വിടരുത്; രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോൾ സഹോദര സമുദായങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വാക്കോ പ്രവൃത്തിയോ അരുത്; ചില തീവ്രസംഘടനകൾ നടത്തുന്ന കുതന്ത്രങ്ങളിൽ പ്രവർത്തകർ വഞ്ചിതരാവരുതെന്നും സമസ്ത

പൗരത്വഭേദഗതി നിയമം: പ്രതിഷേധങ്ങൾ അതിര് വിടരുത്; രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോൾ സഹോദര സമുദായങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വാക്കോ പ്രവൃത്തിയോ അരുത്; ചില തീവ്രസംഘടനകൾ നടത്തുന്ന കുതന്ത്രങ്ങളിൽ പ്രവർത്തകർ വഞ്ചിതരാവരുതെന്നും സമസ്ത

ജംഷാദ് മലപ്പുറം

മലപ്പുറം: പൗരത്വഭേദഗതി നിയമം പ്രതിഷേധങ്ങൾ അതിര് വിടരുത്. രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോൾ സഹോദര സമുദായങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വാക്കുകളോ പ്രവർത്തികളോ ആരിൽ നിന്നും ഉണ്ടാവാൻ പാടില്ലെന്നും സമസ്ത. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അതിര് വിടുന്നതാവരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിലെ വിവേചനത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളിൽ കക്ഷി-രാഷ്ട്രീയ-മത ഭേദമന്യേ സർവ്വരും പങ്കാളികളാവുന്നുണ്ട്. ജനാധിപത്യവും മതേതരത്വവും ധ്വംസിക്കുന്ന ഈ കരിനിയമത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോൾ സഹോദര സമുദായങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വാക്കുകളോ പ്രവർത്തികളോ ആരിൽ നിന്നും ഉണ്ടാവാൻ പാടില്ല.
പൗരത്വബില്ലിനെതിരെ ഉയർന്നുവന്ന ജന വികാരം മുതലെടുത്ത് ചില തീവ്രസംഘടനകൾ നടത്തുന്ന കുതന്ത്രങ്ങളിൽ പ്രവർത്തകർ വഞ്ചിതരാവരുത്. നിയമം കയ്യിലെടുത്തുകൊണ്ടുള്ള പ്രതിഷേധ സമരങ്ങൾക്ക് വിപരീതഫലമാണുണ്ടാവുക. ചിലരെ സന്തോഷിപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളു. സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കിയുള്ള സമരവും ഒഴിവാക്കേണ്ടതാണ്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം മാറ്റി നിർത്തിയുള്ള പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ഉയർന്ന് വന്നിട്ടുള്ള ജനവികാരം മാനിച്ച് കേന്ദ്ര സർക്കാർ നിയമം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങൾ തുടർന്ന് പറഞ്ഞു.

അതേ സമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംയുക്ത സമരവുമായി ബന്ധപ്പെട്ട് ആലോചന നടന്നില്ലെന്ന വിമർശനത്തിനിടെ വിഷയത്തിൽ സ്ഥാനത്ത് ഇനിയും സംയുക്ത സമരങ്ങൾ വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീർ. സംയുക്ത സമരത്തിനെതിരായ വിമർശനങ്ങളെ കാര്യമാക്കേണ്ടെന്നു പറഞ്ഞ അദ്ദേഹം രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ മാറ്റിവയ്ക്കേണ്ട സമയമാണിതെന്നും ഓർമിപ്പിച്ചു. അതു ബോധപൂർവമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണപ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം കഴിഞ്ഞ ദിവസമാണ് നടന്നത്. കേന്ദ്ര നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയെന്ന അപൂർവത കൂടി സമരത്തിനുണ്ടായിരുന്നു. എന്നാൽ പിന്നീട് മുന്നണിയിൽ കൂടിയാലോചിക്കാതെയാണ് സമരം നടത്തിയതെന്ന വിമർശനം യു.ഡി.എഫിൽ ഉയരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP