Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യത്തീംഖാനകളെ ബാലനീതി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന കേസ്; കേരളത്തിൽ നിന്നുള്ള സമസ്തയുടെ ഹർജി സുപ്രീംകോടതി പരിഗണിക്കും; ഹർജി പ്രത്യേകം പരിഗംണിക്കാൻ സുപ്രീം കോടതി തീരുമാനം

യത്തീംഖാനകളെ ബാലനീതി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന കേസ്; കേരളത്തിൽ നിന്നുള്ള സമസ്തയുടെ ഹർജി സുപ്രീംകോടതി പരിഗണിക്കും; ഹർജി പ്രത്യേകം പരിഗംണിക്കാൻ സുപ്രീം കോടതി തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യത്തിംഖാനകളെ ബാലനീതി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനെതിരെ കേരളത്തിൽ നിന്ന് എത്തിയ ഹർജികൾ പ്രത്യേകം പരിഗണിക്കുവാൻ സുപ്രീം കോടതി. സമസ്ഥയുടെ ഹർജി പരിഗണിച്ചാണ് കേസ് പ്രത്യേകം പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനമെടുത്തത്. ശിശുക്ഷേമ സ്ഥാപനങ്ങളായി രജിസ്റ്റർ ചെയ്യുന്നത് യത്തീംഖാനകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കാണിച്ച് സമസ്തയാണ് കേരളത്തിൽ നിന്ന് സുപ്രീം കോടതിയെ സമീപിച്ചത്.

ബാല നീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടി വന്നാൽ യത്തീംഖാനകൾ അടച്ചിടേണ്ടി വരും എന്നും സമസ്തയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ജസ്റ്റിസ് ദീപക് ഗുപ്തയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ആണ് ഹർജികൾ പ്രത്യേകം ആയി പരിഗണിക്കാൻ തീരുമാനിച്ചത്.

2015ലെ ബാലനീതി നിയമ പ്രകാരം ശിശുക്ഷേമ സ്ഥാപനങ്ങളായി അനാഥാലയങ്ങളെ രജിസ്റ്റർ ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ ജസ്റ്റിസ് മദൻ ബി ലോകൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് 2017ൽ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന യത്തീംഖാനകൾ അടക്കമുള്ള അനാഥാലയങ്ങൾ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സമസ്ത യത്തീംഖാന കോർഡിനേഷൻ കമ്മിറ്റി സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു.

എന്നാൽ അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികളിൽ വിധി പ്രഖ്യാപിച്ചതിനാൽ സമസ്തയുടെ ഹർജി പ്രത്യേകമായി ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി രജിസ്ട്രി തയ്യാറായിരുന്നില്ല. ഇതേതുടർന്നാണ് മുൻ ഉത്തരവിൽ ഭേദഗതിയും വ്യക്തതയും ആവശ്യപ്പെട്ട് സമസ്ത സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.

1960ലെ അനാഥ- അഗതി മന്ദിര നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള യത്തീംഖാനകളെ 2015ലെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് സമസ്തയുടെ വാദം. ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്താൽ യത്തീംഖാനകളിൽ മജിസ്റ്റിരിയൽ അന്വേഷണം പോലുള്ളവ ഉണ്ടാകുമെന്നും ഹർജിയിൽ സമസ്ത ആരോപിക്കുന്നു.

ഇതേതുടർന്നാണ് സമസ്തയുടെ ഹർജി പ്രത്യേകമായി പരിഗണിക്കാൻ തീരുമാനിച്ചത്. ബാലനീതി നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ശിശുക്ഷേമ സ്ഥാപനത്തിന്റെ പരിധിയിൽ തങ്ങൾ വരില്ലെന്ന് വ്യക്തമാക്കി തോട്ടമുഖം ആനന്ദ്ഭവൻ നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കാൻ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP