Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

എംആർഎഫിൽ 11000 രൂപയുടെ ശമ്പള വർധന; തീരുമാനം തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

എംആർഎഫിൽ 11000 രൂപയുടെ ശമ്പള വർധന; തീരുമാനം തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംആർഎഫ് കമ്പനിയിലെ ശമ്പളം സംബന്ധിച്ച് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ധാരണയായി. തൊഴിലാളികളുടെ പ്രതിമാസ വേതനത്തിൽ ശരാശരി 11000 രൂപയുടെ വർധനവ് ഉണ്ടാകും. കമ്പനിയിൽ മാനേജ്മെന്റും തൊഴിലാളികളുമായി ഉണ്ടാക്കിയിരുന്ന മുൻ കരാർ പ്രകാരം അന്നത്തെ ശമ്പള വർധന 9500 രൂപയും 500 രൂപ അറ്റൻഡൻസ് ബോണസും എന്ന നിലയിൽ 10000 രൂപയായിരുന്നു. 2019 നവംബർ രണ്ടിന് ഈ ത്രിവർഷ കരാരിന്റെ കാലാവധി അവസാനിച്ചിരുന്നു.

സ്ഥാപനത്തിലെ 14-ാമത് ദീർഘകാല കരാർ നടപ്പാക്കണമെന്ന തൊഴിലാളികളുടെ അഭ്യർത്ഥനയെത്തുടർന്ന് അഡീഷണൽ ലേബർ കമ്മീഷണർ തലത്തിലും ലേബർ കമ്മീഷണർ തലത്തിലും വിവിധ യോഗങ്ങൾ നടത്തിയിരുന്നുവെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച തീരുമാനിച്ചത്. മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ മാർച്ച് 16, 17 തീയതികളിൽ നടന്ന ചർച്ചകളിലൂടെയാണ് വേതന വർധന സംബന്ധിച്ച അന്തിമ സെറ്റിൽമെന്റ് രൂപപ്പെട്ടത്. ഇതനുസരിച്ച് മൊത്തം ശമ്പളത്തിൽ 10500 രൂപയും അറ്റൻഡന്റ്സ് ഇൻസന്റീവിനത്തിൽ 500 രൂപയും തൊഴിലാളികൾക്ക് വർധന ലഭിക്കും. മാർച്ച് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാകും വേതന വർധനവ്.

26 ദിവസം തുടർച്ചയായി ജോലിക്കെത്തിയാൽ 1100 രൂപയും 25 ദിവസം ജോലിക്ക് വരുകയും ഒരു അനുവദനീയ ലീവ് എടുക്കുകയും ചെയ്താൽ 1000 രൂപയുമായിരിക്കും അറ്റൻഡന്റ്സ് ഇൻസന്റീവ് ഇനത്തിൽ തൊഴിലാളിക്ക് നൽകപ്പെടുന്നത്. ചർച്ച ചെയ്യപ്പെടാനുള്ള മറ്റ് വിഷയങ്ങളിൽ കമ്പനി മാനേജ്മെന്റും തൊഴിലാളി സംഘടനകളും ചേർന്ന് മാർച്ച് 31-നകം നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകി.

യോഗത്തിൽ സിഐടിയു,ഐഎൻടിയുസി,ബിഎംഎസ് തൊഴിലാളി യൂണിയൻ നേതാക്കളായ കെ എൻ മനോജ്, പി.സി.വിഷ്ണുനാഥ് എംഎൽഎ, കെ.ജെ.തോമസ്, പ്രദീപ്കുമാർ,അരുൺ ടി.അനിയൻ, മാത്യു വർഗീസ്, സി.ജി.ഗോപകുമാർ, റിജു തോമസ് മുതലായവരും മാനേജ്മെന്റ് പ്രതിനിധികളായ പി.നൈനാൻ ജേക്കബ്ബ്, ബി.പ്രഹ്ളാദ് റെഡ്ഡി, മൈക്കൽ എ.റിബേറോ,ഐസക് തമ്പുരാജ്, ജെ.ജോൺ സ്റ്റീഫൻ,ചെറിയാൻ ഏലിയാസ്,ജേക്കബ്ബ്, എസ്.ഷിജു മുതലായവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP