Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാലറി ചലഞ്ച്: അവസാന കൈയായി പരമോന്നത കോടതിയെ ശരണം പ്രാപിക്കാൻ പിണറായി സർക്കാർ; സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ നീക്കം തുടങ്ങി; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനായി ഇനി കാത്തിരിപ്പ്; നടപടി ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകാതിരിക്കാൻ വിസ്സമ്മത പത്രം നൽകണമെന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ; സർക്കാർ നീക്കം ജീവനക്കാർ പിന്മാറാനുള്ള സാധ്യത മുൻകൂട്ടി കണ്ട്

സാലറി ചലഞ്ച്: അവസാന കൈയായി പരമോന്നത കോടതിയെ ശരണം പ്രാപിക്കാൻ പിണറായി സർക്കാർ; സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ നീക്കം തുടങ്ങി; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനായി ഇനി കാത്തിരിപ്പ്; നടപടി ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകാതിരിക്കാൻ വിസ്സമ്മത പത്രം നൽകണമെന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ; സർക്കാർ നീക്കം ജീവനക്കാർ പിന്മാറാനുള്ള സാധ്യത മുൻകൂട്ടി കണ്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തെ കരകയറ്റാനായി സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിനു പിന്നാലെ പുതിയ സംഭവവികാസങ്ങൾ. സുപ്രീം കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ.  അപ്പീൽ നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശവും സർക്കാർ തേടി.ജീവനക്കാർ പിന്മാറാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് സർക്കാർ തീരുമാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാതിരിക്കാൻ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ ഹൈക്കോടതി നേരത്തെ സ്റ്റേചെയ്തിരുന്നു. വിസമ്മതപത്രം നൽകിയില്ലെങ്കിൽ തുക പിടിക്കുമെന്ന പത്താം വ്യവസ്ഥയ്ക്കാണ് സ്റ്റേ ഏർപ്പെടുത്തിയത്. വിസമ്മതപത്ര വ്യവസ്ഥയിൽ നിർബന്ധനയുടെ ധ്വനിയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.ടി. രവികുമാറും ജസ്റ്റിസ് എ.എം. ബാബുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

എൻ.ജി.ഒ. സംഘിനുവേണ്ടി പ്രസിഡന്റ് പി. സുനിൽ കുമാറുൾപ്പെടെ നാലുപേരാണ് ഹർജി നൽകിയത്. സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയാണ് ഹർജിക്കാർ ആദ്യം സമീപിച്ചിരുന്നതെങ്കിലും ആവശ്യം അനുവദിച്ചില്ല. ഇതിനെതിരേയാണ് ഹർജിക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വിമുഖതയുള്ളവർ വിസമ്മതം അറിയിക്കണമെന്നു പറയുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്നും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് തുക നൽകാൻ വ്യവസ്ഥയില്ലെന്നും ഹർജിക്കാർ വാദിക്കുന്നു.

എന്നാൽ ആരെയും നിർബന്ധിക്കുന്നില്ല. താത്പര്യമില്ലെങ്കിൽ വിസമ്മതം അറിയിക്കാൻ വ്യവസ്ഥയുണ്ടെന്നും സർക്കാർ വാദിക്കുന്നു.ഒരു സ്ഥാപനത്തിലും ജീവനക്കാരെ നിർബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവിറക്കിയിരുന്നു.എന്നാൽ സംഭാവന നൽകാൻ താത്പര്യമുള്ളവർക്ക് ഇഷ്ടമുള്ള തുക നൽകാൻ ഈ ഉത്തരവ് തടസ്സമല്ലെന്നും ഹർജി സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഒരു മാസത്തിനകം തീർപ്പാക്കണമെന്നും കോടതി പറഞ്ഞു.

മാത്രമല്ല ആത്മാഭിമാനം നഷ്ടമാകുന്നതിനേക്കാൾ നല്ലത് ആയിരം തവണ മരിക്കുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു.സർക്കാർ ജീവനക്കാർ വിസമ്മതപത്രം നൽകിയില്ലെങ്കിൽ അത് അനുമതിയായി കാണുമോയെന്ന് കോടതി ചോദിച്ചപ്പോൾ സമ്മതമായി കാണുമെന്നും ഗഡുക്കളായേ തുക പിടിക്കൂവെന്നും അഡ്വക്കേറ്റ് ജനറൽ മറുപടിനൽകി. ജീവനക്കാരൻ അനുമതി എഴുതിനൽകിയാലേ തുക പിടിക്കാവൂ എന്ന് കർണാടക ഹൈക്കോടതി വിധിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രളയദുരിതാശ്വാസത്തിന് ജീവനക്കാരന്റെ ഒരു മാസത്തെ മൊത്തം ശമ്പളമാണ് സർക്കാർ ആവശ്യപ്പെടുന്നത്. നിശ്ചിത തുക നൽകണമെന്ന് സമ്മതം എഴുതിവാങ്ങുകപോലും ചെയ്യാതെ സർക്കാർ ഇങ്ങനെ പറയുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. 20,000 രൂപ മൊത്തം ശമ്പളമുള്ള ഒരാൾക്ക് ചിലപ്പോൾ പിടിത്തംകഴിഞ്ഞ് 10,000 രൂപയേ കിട്ടുന്നുണ്ടാവൂ എന്ന് കോടതി ഓർമിപ്പിച്ചു.

പത്താം വ്യവസ്ഥയെന്നാൽ

ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകുന്നതിന് വിമുഖതയുള്ള ജീവനക്കാരൊഴികെ എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകേണ്ടതാണ്. സംഭാവന നൽകുന്നതിന് വിമുഖതയുള്ള ജീവനക്കാർ അനുബന്ധമായി നൽകിയിട്ടുള്ള പ്രസ്താവന നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP