Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

സർക്കാരിന്റെ സാമ്പത്തിക ഭാരം ജീവനക്കാരിൽ അടിച്ചേൽപ്പിക്കുന്നത് മനോവീര്യം തകർക്കും; സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുമ്പോൾ പണം തിരികെ നൽകുന്ന തെലുങ്കാന-മഹാരാഷ്ട്ര രീതി കേരളവും സ്വീകരിക്കണം; സാലറി ചലഞ്ച് തീരുമാനം വഞ്ചനാപരമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

സർക്കാരിന്റെ സാമ്പത്തിക ഭാരം ജീവനക്കാരിൽ അടിച്ചേൽപ്പിക്കുന്നത്  മനോവീര്യം തകർക്കും; സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുമ്പോൾ പണം തിരികെ നൽകുന്ന  തെലുങ്കാന-മഹാരാഷ്ട്ര രീതി കേരളവും സ്വീകരിക്കണം; സാലറി ചലഞ്ച് തീരുമാനം  വഞ്ചനാപരമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാലറി ചലഞ്ച് തീരുമാനം വഞ്ചനാപരമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം (യുവിഎഎസ്) .സാലറി ചലഞ്ചായി ഒരു മാസ ശമ്പളം നിർബന്ധമായി നൽകണം എന്ന സർക്കാർ തീരുമാനം വഞ്ചനാപരമാണ്. സർക്കാരിന്റെ സാമ്പത്തിക ഭാരം ജീവനക്കാരിലും അദ്ധ്യാപകരിലും അടിച്ചേൽപ്പിക്കുന്നത് മനോവീര്യം തകർക്കാനേ ഉപകരിക്കുകയുള്ളൂ. അദ്ധ്യാപകർക്കും ജീവനക്കാർക്കും അവരുടെ ശേഷിക്കനുസരിച്ച് തുക കോവിഡ് പ്രതിരോധത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും നൽകാൻ അവസരം നൽകണം. തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഒരു നിശ്ചിത ശതമാനം തുക കുറവുവരുത്തിയ ശേഷമാണ് ഏപ്രിൽ മെയ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അത് തന്നെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുന്ന മുറക്ക് തിരികെ നൽകാം എന്ന ഉറപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലുള്ള രീതികൾ കേരളത്തിന്റെ ഭാഗത്ത് നിന്നും വരണം. കേരളത്തിൽ സാലറി ചലഞ്ചിന് വേണ്ടി പ്രത്യേക അക്കൗണ്ട് രൂപീകരിക്കുകയാണ്. പിടിക്കുന്ന തുക തിരികെ തരാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. സാലറി ചാലഞ്ചിലെ തുക സർക്കാർ തിരികെ നൽകണം. സാമ്പത്തിക അവസ്ഥ മെച്ചപ്പെടുമ്പോൾ തിരികെ നൽകേണ്ടുന്ന തുകയായി ഇത് മാറ്റണം. പ്രത്യേക അക്കൗണ്ട് രൂപീകരിക്കാതെ ഈ തുക ട്രഷറിയിൽ തന്നെ നിലനിർത്തുകയും വേണം. കോവിഡ് പോലെയുള്ള മഹാമാരികൾ അതിജീവിക്കേണ്ടത് സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം ആയിരിക്കെ ശമ്പളത്തിൽ കുറവ് വരുത്തുന്നത് അനുചിതമാണ്.

2016 ജനുവരിയിൽ നടപ്പിലാക്കേണ്ട യുജിസി ഏഴാം ശമ്പള പരിഷ്‌കരണം പോലും നടപ്പിലാക്കിയിട്ടില്ലാത്ത സംസ്ഥാനത്തു വിരമിക്കൽ പ്രായം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും പിന്നിലാണ്. 2016 ജനുവരി മുതൽ 2019 ജൂൺ വരെയുള്ള ശമ്പള കുടിശ്ശിക അദ്ധ്യാപകർക്ക് നിഷേധിച്ചുകൊണ്ടാണ് ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. ഇതിനു പറയുന്ന കാരണം യൂണിവേഴ്‌സിറ്റികൾ സ്റ്റാറ്റിയൂട് അമൻഡ് ചെയ്തിട്ടില്ല എന്നാണ്.
കൂടാതെ സംസ്ഥാനത്തെ കോളേജുകളിൽ അദ്ധ്യാപക നിയമനത്തിന് ഓരോ തസ്തികക്കും 16 മണിക്കൂർ തന്നെ വേണം എന്നുള്ള ഉത്തരവ് യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്.

സമർത്ഥന്മാരായ ധാരാളം യുവാക്കൾ പ്രതീക്ഷയോടെ കാത്തിരുന്ന കോളേജ് അദ്ധ്യാപക നിയമനം ഇതോടെ ഏതാണ്ട് അടഞ്ഞ അദ്ധ്യായമായി. ഭൂരിപക്ഷം കോളേജുകളിലും കോംപ്ലെമെന്ററി വിഷയങ്ങൾക്ക് പതിനാറിൽ താഴേ മാത്രം മണിക്കൂറുകളാണ് ഉള്ളത്. പുതിയ ഉത്തരവ് മൂലം ഇത്തരം തസ്തികകെളെല്ലാം ഒഴിഞ്ഞുകിടക്കും അത് സമയബന്ധിതമായ മൂല്യനിർണയത്തെയും ഫലപ്രഖ്യാപനത്തയും സാരമായി ബാധിക്കും. അതിനാൽ കോംപ്ലിമെന്ററി വിഷയങ്ങളിലും ഏകാദ്ധ്യാപക വിഷയങ്ങളിലും മുന്പുണ്ടായിരുന്നതുപോലെ 9 മണിക്കൂറിന് ഒരു തസ്തിക അനുവദിക്കേണ്ടതാണ്. വിദ്യാഭ്യാസവിചക്ഷണർ ഏറെ പഠനങ്ങൾക്കു ശേഷം കേരളത്തിൽ നടപ്പിലാക്കിയ പിജി വെയിറ്റേജ് എടുത്തുകളഞ്ഞതും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണശോഷണത്തിനു കാരണമായിത്തീരും. സേവനവിരുദ്ധമായ ഇത്തരം എല്ലാ സർക്കാർ ഉത്തരവുകളും മരവിപ്പിക്കണം എന്നും ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം ആവശ്യപെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP