Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ചേരി മെഡിക്കൽ കോളേജിൽ താത്കാലി ജീവനക്കാരുടെ ശമ്പളം മുടങ്ങി; വ്യാഴാഴ്ചക്കുള്ളിൽ മുടങ്ങിയ ശമ്പളം ലഭിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ജീവനക്കാർ; മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപന പ്രതിസന്ധി വർദ്ധിക്കുമെന്ന് ആശങ്ക

മഞ്ചേരി മെഡിക്കൽ കോളേജിൽ താത്കാലി ജീവനക്കാരുടെ ശമ്പളം മുടങ്ങി; വ്യാഴാഴ്ചക്കുള്ളിൽ മുടങ്ങിയ ശമ്പളം ലഭിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ജീവനക്കാർ; മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപന പ്രതിസന്ധി വർദ്ധിക്കുമെന്ന് ആശങ്ക

ജാസിം മൊയ്ദീൻ

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഡ്യൂട്ടിയെടുക്കുന്ന താത്കാലിക ജീവനക്കാരുടെ രണ്ട് മാസത്തെ ശമ്പളം മുടങ്ങിക്കിടക്കുന്നതായി പരാതി. കോവിഡ് വാർഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന ഫാർമസിസ്റ്റ്, നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ശുചീകരണ തൊഴിലാളികൾ, സുരക്ഷ ജീവനക്കാർ തുടങ്ങിയവരുടെ ജൂൺ, ജൂലൈ മാസങ്ങളിലെ ശമ്പളമാണ് ഇനിയും ലഭിക്കാനുള്ളത്.

ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ ജീവനക്കാരുടെ പ്രതിനിധികൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പ്രതിഷേധ ഹരജി സമർപ്പിച്ചു. വ്യാഴാഴ്ചക്കകം കുടിശ്ശികയായ ശമ്പളം ലഭിച്ചില്ലെങ്കിൽ തൊഴിലാളികൾ സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ മാസവും 10ാം തിയ്യതിക്കകം ശമ്പളം നൽകണമെന്നും വേദന നിരക്ക് വർദ്ധിപ്പിക്കണമെന്നും ജീവനക്കാർ നൽകിയ ഹരജിയിൽ പറയുന്നു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ ഏകെ മെഡിക്കൽ കോളേജും കോവിഡ് ആശുപത്രിയുമായ മഞ്ചേരി മെഡിക്കൽ കോളേജിൽ ജീവനക്കാർ സമരത്തിലായാൽ വലിയ പ്രതിസന്ധിയാകും നേരിടേണ്ടി വരിക.

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ താത്കാലി ജീവനക്കാരെ അധികമായി നിയമിച്ചത്. ഇത്തരത്തിൽ നിമയം നൽകിയ അഞ്ഞൂറിലധികം ജീവനക്കാർക്കാണ് ഇപ്പോൾ ശമ്പളം മുടങ്ങിയിരിക്കുന്നത്. ഇവരിൽ പലരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി മഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്നവരാണ്. പലരുടെയും കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗവും ഈ തൊഴിലായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി ശ്മ്പളം മുടങ്ങിയതോടെ വീട്ടുവാടകയും മറ്റും മുടങ്ങിയിരിക്കുന്ന അവസ്ഥയിലാണ് തൊഴിലാളികൾ. കോവിഡ് വാർഡുകളിൽ രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ഇപ്പോൾ ദുരവസ്ഥയുണ്ടായിരിക്കുന്നത്.

ഈ തൊഴിലാളികളുടെ ശമ്പള ഇനത്തിൽ മാത്രം 90 ലക്ഷം രൂപയാണ് ഒരു മാസം ആവശ്യമായി വരുന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റിയതോടെ ആശുപത്രിയിൽ ലഭിച്ചുകൊണ്ടിരുന്ന എല്ലാ വരുമാനങ്ങളും നിലച്ചിരിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രി, ജില്ല കളക്ടർ, ജില്ല മെഡിക്കൽ ഓഫസർ, എൻഎച്ച്എം അധികൃതർ എന്നിവർക്ക് ആശുപത്രി അധികൃതർ നിവേദനം നൽകുകയും പ്രശ്നത്തിൽ പരിഹാരണം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നാല് ദിവസത്തിനകം ഫണ്ട് അനപവദിക്കുമെന്നാണ് ജില്ല കളക്ടർ മറുപടി നൽകിയിരുന്നത്. എന്നാൽ ഇത്രയും ദിവസമായിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP