Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം ആഡംബരക്കാറിൽ തുടങ്ങിയ ഡ്രൈവിങ് കമ്പം; ഭർത്താവിന്റെ ഗൾഫിലെ ബിസിനസ് പൊളിഞ്ഞപ്പോൾ വീടും ജപ്തിയായി; ഭർത്താവ് മലരാണ്യത്തിൽ വീണ്ടും പ്രതീക്ഷ തേടി പോയപ്പോൾ ഭാര്യ പിടിച്ചത് ഡ്രൈവിങ് സീറ്റിൽ വളയം; കേരളവും പിന്നിട്ട് ടാക്‌സി ഓടിക്കുന്ന ആദ്യ വനിതാ പ്രൊഫഷണൽ ഡ്രൈവറായി സക്കീന; കൊച്ചിയിലെ ഡ്രൈവിങ് സൂപ്പർ സ്റ്റാറിന് പറയാനുള്ളത്‌

സ്വന്തം ആഡംബരക്കാറിൽ തുടങ്ങിയ ഡ്രൈവിങ് കമ്പം; ഭർത്താവിന്റെ ഗൾഫിലെ ബിസിനസ് പൊളിഞ്ഞപ്പോൾ വീടും ജപ്തിയായി; ഭർത്താവ് മലരാണ്യത്തിൽ വീണ്ടും പ്രതീക്ഷ തേടി പോയപ്പോൾ ഭാര്യ പിടിച്ചത് ഡ്രൈവിങ് സീറ്റിൽ വളയം; കേരളവും പിന്നിട്ട് ടാക്‌സി ഓടിക്കുന്ന ആദ്യ വനിതാ പ്രൊഫഷണൽ ഡ്രൈവറായി സക്കീന; കൊച്ചിയിലെ ഡ്രൈവിങ് സൂപ്പർ സ്റ്റാറിന് പറയാനുള്ളത്‌

സ്വന്തം ലേഖകൻ

കൊച്ചി: സക്കീന- കേരളവും പിന്നിട്ട് ടാക്‌സി പറപ്പിക്കുന്ന ലേഡി സൂപ്പർ സ്റ്റാർ. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ ടാക്‌സിഡ്രൈവറാണ് സക്കീന.കുടുംബമായുള്ള യാത്രക്കാർക്കായാണ് ദീർഘദൂര ഡ്രൈവിന് സക്കീന ടാക്‌സി ഇറക്കുന്നത്. വിദ്യാർത്ഥിനിയായ ഇളയമകളോടൊപ്പമാണ് കൊച്ചിയിൽ വാടകവീട്ടിൽ താമസം. 17 വർഷംനീണ്ട ഡ്രൈവിങ് പരിചയമാണ് സക്കീനയുടെ കരുത്ത്.

കേരളത്തിൽനിന്ന് ആന്ധ്രാപ്രദേശ്വരെ ഇതിനോടകം ടാക്‌സി ഓടിച്ചിട്ടുണ്ട് ഇവർ. കാസർകോടുമുതൽ തിരുവനന്തപുരംവരെ ഒട്ടേറെത്തവണ യാത്രക്കാരുമായി എത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സക്കീന ടാക്‌സിഡ്രൈവർ എന്നനിലയിലുള്ള സാധ്യതകൾതേടി ഒരു വർഷത്തോളമായി കൊച്ചിയിലാണ്. ആഡംബരക്കാറുവരെ സ്വന്തമായുണ്ടായിരുന്നു ഒരിക്കൽ. ഡ്രൈവിങ് ഒരാവേശമായിരുന്നു. വിവാഹശേഷമാണ് ഡ്രൈവിങ് പഠിച്ചത്. വയനാട്ടിലായിരുന്നു താമസം. ഗൾഫിൽ നല്ലനിലയിൽ ബിസിനസ് നടത്തിയ ഭർത്താവിന് പിന്നീട് സാമ്പത്തികബാധ്യതയുണ്ടായതോടെ എല്ലാം നഷ്ടമായി. വീടുവരെ ജപ്തിചെയ്യപ്പെട്ടു. ജീവിതം തിരിച്ചുപിടിക്കാൻ ഭർത്താവ് വീണ്ടും ഗൾഫിലേക്ക് വിമാനം കയറി. ഇതോടെയാണ് സക്കീന ഡ്രൈവറായത്.

രണ്ടു പെൺമക്കളും ആ തീരുമാനത്തിനൊപ്പം നിന്നു. സ്വന്തമായി കാറുണ്ടായിരുന്നപ്പോൾ ബന്ധുക്കൾക്കുവേണ്ടി ഒട്ടേറെ ഡ്രൈവ് ചെയ്തിട്ടുണ്ട്. ആ പരിചയമാണ് ഡ്രൈവറാക്കിയതും. എട്ടുവർഷമായി ടാക്‌സി ഓടിക്കുന്നുണ്ടെന്ന് സക്കീന പറഞ്ഞു. ഒരുവർഷംമുമ്പ് കൊച്ചിയിൽ ഒരു സ്റ്റാർ ഹോട്ടലിൽ ഡ്രൈവറായി ചേർന്നു. കോവിഡിനെത്തുടർന്ന് ഹോട്ടൽ അടച്ചതോടെ ആ ജോലി നഷ്ടമായി. ഇപ്പോൾ ഒരു ട്രാവൽ ഏജൻസിയോടൊപ്പം ചേർന്നാണ് പ്രവർത്തിക്കുകയാണ് സക്കീന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP