Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നത് ലൈംഗികമായും ശാരീരികമായും ആക്രമിക്കാൻ; ഭയക്കുന്നത് പൊതു സ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുമോ എന്ന്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ചേച്ചിയുടെ മകൻ അലൻ ഷുഹൈബിനായി പോസ്റ്റിട്ടതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന സജിതാ മഠത്തിൽ പരാതിയുമായി സമീപിച്ചത് ഡിജിപിയെ

സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നത് ലൈംഗികമായും ശാരീരികമായും ആക്രമിക്കാൻ; ഭയക്കുന്നത് പൊതു സ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുമോ എന്ന്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ചേച്ചിയുടെ മകൻ അലൻ ഷുഹൈബിനായി പോസ്റ്റിട്ടതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന സജിതാ മഠത്തിൽ പരാതിയുമായി സമീപിച്ചത് ഡിജിപിയെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാവോയിസറ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിനെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ കൊലവിളി നടക്കുകയാണ് എന്ന് കാട്ടി നടി സജിതാ മഠത്തിൽ ഡിജിപിക്ക് പരാതി നൽകി. തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിൽ ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയർത്തുന്നതുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ മനപ്പൂർവം പ്രചരിപ്പിക്കുന്നുണ്ടെന്നും അതിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തിൽ ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നിന്നും സജിത നേരിട്ടത്. അലന്റെ അമ്മയുടെ സഹോദരിയാണ് സജിത.

'അലൻ വാവേ, വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്. നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ? നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ? രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു.

നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ... നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ? പെട്ടെന്ന് തിരിച്ച് വായോ! നിന്റെ കരുതലില്ലാതെ അനാഥമായ ഞങ്ങൾ!' - ഇതായിരുന്നു സജിത മഠത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

തന്നെ ശാരീരികമായി ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ടന്നും പൊതുസ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും പരാതിയിൽ പറയുന്നു. സ്ത്രീ പ്രവർത്തക എന്ന നിലയിൽ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിൽ തന്നെ അപമാനിക്കാനും അധിക്ഷേപിക്കാനും ഇല്ലാതാക്കാനും നടത്തുന്ന ശ്രമം രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയായി കണ്ട് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സജിത സ്വീകരിച്ച നിലപാടും നടി ആക്രമികപ്പെട്ട സംഭവത്തിൽ സ്വീകരിച്ച നിലപാടും ചേർത്തായിരുന്നു ആക്രമണം. അലൻ അറസ്റ്റിലായ നടപടിയിൽ സന്തോഷിച്ച് ദിലീപ് ഓൺലൈനും രംഗത്തെത്തിയിരുന്നു. 'ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പോ ചേച്ചിക്ക് സന്തോയം. ഇപ്പോ സ്വന്തം 'വാവ' യ്ക്കിട്ടായപ്പൊ കണ്ണീർ' എന്നാണ് ദീലീപ് ഓൺലൈൻ പ്രതികരിച്ചത്.

'അല്ല സജിത ചേച്ചി, ഇങ്ങിനെയല്ലല്ലൊ നടിയാക്രമണക്കേസിൽ ചേച്ചി പറഞ്ഞത്. കേരളാ പൊലീസ് സാഹസീകരായിരുന്നല്ലൊ അന്ന്. ചേച്ചി കണ്മുന്നിൽ കണ്ടതു പോലയല്ലെ അന്ന് ചാനൽ തിണ്ണകൾ നിരങ്ങി സമർത്ഥിച്ചിരുന്നത്. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പൊ ചേച്ചിക്ക് സന്തോയം, ഇപ്പൊ സ്വന്തം ''വാവ'' യ്ക്കിട്ടായപ്പൊ കണ്ണീർ. ദിലീപിനെ കുടുക്കാൻ കഥയുണ്ടാക്കിയ പൊലീസുതന്നെ ചേച്ചിയുടെ വാവക്കിട്ട് പണിതത് കാവ്യനീതിയാണ് ചാച്ചി... കൊടുത്താ കൊല്ലത്തല്ല, കോഴിക്കോടും,അങ്ങ് ഡൽഹിയിലും കിട്ടും'- ദിലീപ് ഓൺലൈന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP