Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടുംബത്തിലെ ആധിപത്യം നഷ്ടമാകാതിരിക്കാൻ സഹോദര ഭാര്യയുടെ തലയിൽ കൂടി ആസിഡ് ഒഴിച്ചു; നരകയാതനയ്ക്ക് വിട നൽകി നിസാ മോൾ യാത്രയായി; സാജിറ കസ്റ്റഡിയിൽ തന്നെ

കുടുംബത്തിലെ ആധിപത്യം നഷ്ടമാകാതിരിക്കാൻ സഹോദര ഭാര്യയുടെ തലയിൽ കൂടി ആസിഡ് ഒഴിച്ചു; നരകയാതനയ്ക്ക് വിട നൽകി നിസാ മോൾ യാത്രയായി; സാജിറ കസ്റ്റഡിയിൽ തന്നെ

കോതമംഗലം: കുടുംബത്തിലെ ആധിപത്യം നഷ്ടപ്പെടുമോ എന്ന സംശയം വൈരാഗ്യത്തിന് കാരണമായി. വീടിന്റെ മുന്നിലിരിക്കവേ സാജിറ തലയിൽക്കൂടി ആസിഡൊഴിച്ചു. ദേഹമാകെ പൊള്ളലേറ്റ് ,നരകയാതനകളുമായി ചികത്സയിലായിരുന്ന നിസാമോക്ക് ദാരുണാന്ത്യം.

കുറ്റിലഞ്ഞി ചുള്ളിക്കാട്ട് ഹനീഫയുടെ ഭാര്യ നിസാമോൾ (28) ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ രണ്ടുമാസത്തോളമായി പൊള്ളലേറ്റതിനെത്തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റിലായ ഹനീഫയുടെ സഹോദരി സാജിറ (32) ഇപ്പോഴും റിമാൻഡിലാണ്.

കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് സംഭവം. സാജിറയും ഇവർക്കൊപ്പം തറവാട്ടിലാണ് താമസിച്ചിരുന്നത്. ഇവർ ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. നിസാമോൾ ഫനീഫയുമായി വഴക്കിട്ട് കുറച്ചുനാൾ സ്വന്തം വീട്ടിൽ താമസിച്ചിരുന്നു. പിന്നീട് ഫനീഫയുടെ രോഗാവസ്ഥയറിഞ്ഞ് ഇവർ തിരികെയെത്തി.

നിസ തിരിച്ചെത്തിയതോടെ വീട്ടിൽ തനിക്കുള്ള സ്വാതന്ത്ര്യം കുറഞ്ഞതായി സാജിറക്ക് ബോദ്ധ്യമായി.ഇതേത്തുടർന്ന് നിസയെ ഭയപ്പെടുത്തി വീട്ടിൽ നിന്നകറ്റാൻ സാജിറ പദ്ധതിയിട്ടെന്നും ഇതിന്റെ ഭാഗമായിട്ടാണ് ഇവർ റബ്ബർ പാലിന് ഉറകൂടാൻ ഉപയോഗിക്കുന്ന ആസിഡ് കുപ്പിയിൽ കൊണ്ടുവന്ന് നിസയുടെ ശരീരത്തിൽ ഒഴിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുറ്റിലഞ്ഞി പൊന്നിരിക്കൽ കുടുംബാംഗമാണ് നിസാമോൾ. മക്കൾ: മിൻഅ (അഞ്ച്), നിബിന (മൂന്ന്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP