Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ ഗസ്റ്റ് റോളിൽ പോലും ഇല്ലായിരുന്നു എന്ന് സിസ്റ്റർ ലിനിയുടെ ഭർത്താവ്; ആ സമയത്ത് ആരോഗ്യപ്രവർത്തകരെയും നാടിനെയും നയിച്ചതും ധൈര്യവും ആശ്വാസവും പകർന്നതും ശൈലജ ടീച്ചറാണെന്നും സജീഷ്

നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ ഗസ്റ്റ് റോളിൽ പോലും ഇല്ലായിരുന്നു എന്ന് സിസ്റ്റർ ലിനിയുടെ ഭർത്താവ്; ആ സമയത്ത് ആരോഗ്യപ്രവർത്തകരെയും നാടിനെയും നയിച്ചതും ധൈര്യവും ആശ്വാസവും പകർന്നതും ശൈലജ ടീച്ചറാണെന്നും സജീഷ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ നീചമെന്ന് നിപാ കാലത്ത് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ്. കൈരളി പീപ്പിളിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോഴിക്കോട് നിപ പടർന്നപ്പോൾ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണു അന്നത്തെ വടകര എംപി മുല്ലപ്പള്ളിയെന്ന് സജീഷ് പറഞ്ഞു. ‘ലിനിയുടെ മരണശേഷവും തങ്ങളെ വിളിക്കുക പോലും ചെയ്തില്ല. നിപ പ്രതിരോധ സമയത്ത് ഗസ്റ്റ് റോളിൽ പോലും ഇല്ലാതിരുന്ന ആളാണു മുല്ലപ്പള്ളി’- സജീഷ് പറയുന്നു.

അന്ന് ആരോഗ്യപ്രവർത്തകരെയും നാടിനെയും നയിച്ചതും ആ ഘട്ടത്തിലും ശേഷവും ധൈര്യവും ആശ്വാസവും പകർന്നതും ശൈലജ ടീച്ചറാണെന്നും മുല്ലപ്പള്ളിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും സജീഷ് പറഞ്ഞു. ടീച്ചറുടെ ആശ്വസ വാക്കുകളാണ് ആത്മവിശ്വാസം തന്നതെന്നും സജീഷ് വ്യക്തമാക്കി. പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.

കോഴിക്കോട്ട് നിപ രോഗം വ്യാപിച്ചപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കിടക്ക് വന്ന് പോകുന്ന ആൾ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നാണ് മുല്ലപ്പള്ളിയുടെ വിമർശനം. ”കോഴിക്കോട്ട് നിപ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ”ഗസ്റ്റ് ആർട്ടിസ്റ്റ് ‘ റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കോവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നത്,” മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP