Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സാജൻ പാറയിലിന്റെ ആത്മഹത്യ: 'കാരണക്കാർ ആരെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു'; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എൻആർഐ സെല്ലും പ്രവാസി ക്ഷേമസമിതിയും സമരത്തിന്; വെള്ളിയാഴ്ച കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ

സാജൻ പാറയിലിന്റെ ആത്മഹത്യ: 'കാരണക്കാർ ആരെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു'; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എൻആർഐ സെല്ലും പ്രവാസി ക്ഷേമസമിതിയും സമരത്തിന്; വെള്ളിയാഴ്ച കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി. എൻ.ആർ.ഐ. സെല്ലും പ്രവാസി ക്ഷേമസമിതിയും സമരത്തിനൊരുങ്ങുന്നു. സാജന്റെ മരണത്തിന് കാരണക്കാർ ആരാണെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെട്ടതായി എൻ. ആർ ഐ. സെൽ സംസ്ഥാന കൺവീനർ എൻ. ഹരി കുമാർ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. സാജന്റെ ആത്മഹത്യ സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എൻ. ആർ.ഐ. സെൽ സംസ്ഥാന കമ്മിറ്റി 12 ാം തീയ്യതി വെള്ളിയാഴ്ച കണ്ണൂർ കലക്ട്രേറ്റ് പടിക്കൽ ധർണ നടത്തും. കേരളത്തിൽ ഇന്ന് കാണുന്ന വികസനത്തിന്റെ പ്രധാന പങ്ക് പ്രവാസികളുടെ വിയർപ്പാണ്. കേരളത്തിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ട ഗതികേടാണ് കേരളത്തിലുള്ളത്.

കേരള ലോകസഭാ എന്ന സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നാൽ അതുകൊണ്ട് പ്രവാസികൾക്ക് എന്തു ഗുണമാണുള്ളതെന്ന് ഹരികുമാർ ചോദിച്ചു. കേരളത്തിലെ പ്രവാസി സംഘടനകളുമായി കൂടിയാലോചിച്ച് എൻ. ആർ.ഐ. സെൽ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പദ്ധതി കൂടി ആസൂത്രണം ചെയ്യും. ഇനിയൊരു പ്രവാസിക്ക് സാജന്റെ അനുഭവം ഉണ്ടാവാൻ പാടില്ലെന്നും അതിനായി ബിജെപി. എൻ. ആർ.ഐ. സെല്ലും പ്രവാസി ക്ഷേമസമിതിയുമായി ചേർന്ന് ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. സാജനെ പോലെ സംസ്ഥാനത്ത് നിരവധി പ്രവാസികൾ ആത്മഹത്യ ചെയ്യുകയും അതിലുപരി പേർ ആത്മഹത്യാ വക്കിൽ എത്തി നിൽക്കയുമാണ്. സർക്കാർ തലത്തിൽ ഇതിന് പരിഹാരം ഇനിയുമുണ്ടായില്ലെങ്കിൽ തൊഴിലില്ലായ്മ രൂക്ഷമായി അനുഭവപ്പെടുന്ന കേരളത്തിൽ കൂടുതൽ ദുസ്സഹമായ അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എന്തുകൊണ്ടാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്.? ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച സംരംഭങ്ങൾക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും യഥാ സമയം അനുമതി ലഭിക്കാതെ പോകുന്ന അവസ്ഥ സംസ്ഥാനത്ത് ഇന്നും തുടരുകയാണ്. അതിനൊരു പരിഹാരം സർക്കാർ തലത്തിൽ കണ്ടേ പറ്റൂ. ഹരികുമാർ പറഞ്ഞു. ബിജെപി. എൻ. ആർ.ഐ. സെൽ ധർണ ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ് ഉത്ഘാടനം ചെയ്യും. ബിജെപി. സംസ്ഥാന സെൽ കോഡിനേറ്റർ കെ. രഞ്ജിത്തും ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ പ്രവാസി ക്ഷേമസമിതി ജില്ലാ പ്രസിഡണ്ട് പി.കെ. രാഖേന്ദ്രനാഥ്, എ. ആർ. രാഗേഷ് എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP