Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലക്ഷ്യംവെച്ചത് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ; ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളറ ഭേദിക്കാൻ നടത്തിയത് വിപ്ലവകരമായ പ്രവർത്തനങ്ങളും; സഹോദരൻ അയ്യപ്പന്റെ സ്മരണയിൽ കേരളം

ലക്ഷ്യംവെച്ചത് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ; ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളറ ഭേദിക്കാൻ നടത്തിയത് വിപ്ലവകരമായ പ്രവർത്തനങ്ങളും; സഹോദരൻ അയ്യപ്പന്റെ സ്മരണയിൽ കേരളം

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളിൽ ശ്രദ്ധേയനായ സഹോദരൻ അയ്യപ്പന്റെ ജന്മവാർഷിക ദിനം. ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളിൽ നിന്നും ജനതയെ മോചിപ്പിക്കാൻ പ്രയത്നിച്ച വിപ്ലവകാരിയുടെ ഓർമ്മയിലാണ് കേരളം. ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിച്ച അയ്യപ്പൻ 1889 ഓഗസ്റ്റ് 21ന് എറണാകുളം ജില്ലയിലെ ചെറായിയിലായിരുന്നു ജനിച്ചത്. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി. 1917 മെയ് 29നായിരുന്നു അത്. ശ്രീ നാരായണഗുരുവിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' എന്ന പ്രശസ്തമായ ആപ്തവാക്യം ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്, എന്ന് അദ്ദേഹം ഭേദഗതി വരുത്തി.

1917ലാണ് സഹോദരൻ അയ്യപ്പൻ സഹോദര സംഘം സ്ഥാപിത്. മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 'സഹോദര പ്രസ്ഥാനം' വഴി അയ്യപ്പൻ കേരളത്തിൽ പരിവർത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അദ്ദേഹം സഹോദരൻ അയ്യപ്പൻ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്. 1919 ൽ അദ്ദേഹം മട്ടാഞ്ചരിയിൽ നിന്ന് 'സഹോദരൻ' പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു.

രാഷ്ട്രീയജീവിതത്തിലും അദ്ദേഹം മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൊച്ചിയിൽ ഉത്തരവാദിത്തഭരണവും പ്രായപൂർത്തി വോട്ടവകാശവും വ്യക്തിസ്വാതന്ത്ര്യവും സ്ഥാപിക്കുന്നതിനു വേണ്ടി അക്ഷീണയത്‌നം ചെയ്ത നേതാക്കന്മാരിലൊരാളാണ് അദ്ദേഹം. 1928ൽ നടന്ന തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് അയ്യപ്പൻ മത്സരിച്ചത്. അദ്ദേഹത്തെ എതിർക്കാൻ ആരുംതന്നെ മുന്നോട്ടുവന്നില്ല. അത്രയ്ക്ക് ജനപ്രീതി അദ്ദേഹം സമ്പാദിച്ചിരുന്നു.

1931-ലെ തിരഞ്ഞെടുപ്പിലും അതേ മണ്ഡലത്തിൽ നിന്നു തന്നെയാണ് മത്സരിച്ചു വിജയിച്ചത്, അത്തവണയും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചി നിയമസഭയിൽ ഏറെക്കാലം അദ്ദേഹം അംഗമായിരുന്നു. രണ്ടുതവണ ജനകീയ മന്ത്രിസഭയിൽ അംഗവുമായി. ഒടുവിലത്തെ 15 വർഷത്തോളം സജീവമായ പൊതുപ്രവർത്തനത്തിൽ നിന്നും വിരമിച്ച് വായനയ്ക്കും എഴുത്തിനുമായി അദ്ദേഹം സമയം വിനിയോഗിച്ചു. 1968 മാർച്ച് 6-ന് ഹൃദ്രോഗബാധിതനായി അദ്ദേഹം അന്തരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP