Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സാഹിത്യോൽസവം മാർച്ച് 7,8 തീയതികളിൽ; 'സാഹിതി'യിൽ പെരുമാൾ മുരുഗൻ മുഖ്യ പ്രഭാഷകനാകും; അക്കാദമിക് സെഷനുകൾക്കു പ്രാധാന്യം കൊടുക്കുന്ന സാഹിതിയിൽ കഥാ കവിതാ പുരസ്‌കാരങ്ങളും നൽകും

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സാഹിത്യോൽസവം മാർച്ച് 7,8 തീയതികളിൽ; 'സാഹിതി'യിൽ പെരുമാൾ മുരുഗൻ മുഖ്യ പ്രഭാഷകനാകും; അക്കാദമിക് സെഷനുകൾക്കു പ്രാധാന്യം കൊടുക്കുന്ന സാഹിതിയിൽ കഥാ കവിതാ പുരസ്‌കാരങ്ങളും നൽകും

മറുനാടൻ ഡെസ്‌ക്‌

തിരൂർ; തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല അന്തർ സർവകലാശാല സാഹിത്യോത്സവമായ സാഹിതി 2019 മാർച്ച് 7 8 തിയ്യതികളിൽ കഴിഞ്ഞ തവണയിൽ നിന്നു വ്യത്യസ്തമായി ഇത്തവണ അക്കാദമിക് സെഷനുകൾക്കു പ്രാധാന്യം കൊടുത്തു കൊണ്ടാണ് സാഹിതി നടത്തിപ്പ്. ഗവേഷകർക്ക് പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവുമുണ്ട്. കഥാ കവിതാ പുരസ്‌കാരങ്ങളും നൽകും.

പ്രഗത്ഭ എഴുത്തുകാരൻ പെരുമാൾ മുരുകൻ ആണ് മുഖ്യ പ്രഭാഷണം നിർവഹിക്കുന്നത്. ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. കഥാ സാഹിത്യം, കവിത, ഡയസ് പോറാ പഠനം, മാധ്യമ രാഷ്ട്രീയം, സംസ്‌കാര വ്യവസായം ,സിനിമ തുടങ്ങിയ വിഷയങ്ങൾ ചർച്ചക്കെടുക്കുന്ന സമ്മേളനങ്ങൾക്കു പുറമെ എഴുത്തുകാര അഭിമുഖവും ഉണ്ടാവും.

കെ.ജി. പൗലോസ്,കെ.ഇ.എൻ,കല്പറ്റ നാരായണൻ,സി.എസ് വെങ്കിടേശ്വരൻ,അജു . കെ. നാരായണൻ,ഡോ. കെ.എം. അനിൽ, വി. മുസഫർ അഹമ്മദ്,ഡോ. എം.സി. അബ്ദുൾ നാസർ,ഡോ. ജിസാ ജോസ്, ഡോ. ലാൽ മോഹൻ തുടങ്ങിയവർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP