Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

പാലായെ യുഡിഎഫിനു നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങൾ; ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിൽ പ്രതികരണവുമായി കെ എസ് ശബരീനാഥൻ

പാലായെ യുഡിഎഫിനു നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങൾ; ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിൽ പ്രതികരണവുമായി കെ എസ് ശബരീനാഥൻ

മറുനാടൻ ഡെസ്‌ക്‌

കെഎം മാണിയെ വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കു മകൻ ചേക്കേറിയത് സ്വാർഥതാൽപര്യത്താലാണെന്ന് കോൺ​ഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ. 50 വർഷത്തെ വികാരഭൂമിയായ പാലായെ യുഡിഎഫിനു നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങൾ തന്നെയാണെന്നു ശബരീനാഥൻ പറഞ്ഞു. കെ.എം. മാണിയെ ഏറ്റവുമധികം വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കു മകൻ ചേക്കേറുമ്പോൾ അതിനുള്ള കാരണം ആരുടേയും രാഷ്രീയനിലപാട് അല്ല, അവരുടെ സ്വാർത്ഥതാൽപര്യങ്ങൾ മാത്രമാണ്. കാലം ഇതു തെളിയിക്കുമെന്നും ശബരീനാഥൻ പറ‍ഞ്ഞു.

ബാർ കോഴ ആരോപണം ആവിയായെന്നും നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തെന്നുമായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്ററിലേക്കു പച്ചപ്പരവതാനി വിരിച്ചിരിക്കുകയാണെന്നു വി.ഡി. സതീശൻ പറഞ്ഞു. ജോസ് കെ. മാണി ചെഗുവേരയുടെ ആരാധകനായിരുന്ന കാര്യം അറിയില്ലായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടതുപക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദസ് ക്യാപ്പിറ്റൽ അഞ്ചു വയസ്സായപ്പോഴേക്കും ജോസ് മനപ്പാഠമാക്കിയിരുന്നതായും വി.ഡി. സതീശൻ പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP