Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സന്നിധാനത്തേക്കുള്ള ​ദാരുശില്പങ്ങൾ പൂർത്തിയാകുന്നു; ശില്പങ്ങൾ സ്ഥാപിക്കുക ഓരോ ഭാഗത്തും ഒൻപത് കള്ളികളിലായി

സന്നിധാനത്തേക്കുള്ള ​ദാരുശില്പങ്ങൾ പൂർത്തിയാകുന്നു; ശില്പങ്ങൾ സ്ഥാപിക്കുക ഓരോ ഭാഗത്തും ഒൻപത് കള്ളികളിലായി

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്‌ മുൻപിലെ ബലിക്കൽപ്പുരയുടെ മുകൾഭാഗത്ത് സ്ഥാപിക്കാനുള്ള അഷ്ടദിക്പാലകരുടെയും നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. അഷ്ടദിക്പാലകരുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ നവഗ്രഹങ്ങളുടെ നിർമ്മാണം ആരംഭിക്കും. ഓരോ ഭാഗത്തും ഒൻപത് കള്ളികളിലായി ശില്പങ്ങൾ സ്ഥാപിക്കും. കൂടാതെ വള്ളികളും പൂക്കളും മറ്റലങ്കാരങ്ങളും നിർമ്മിക്കുന്നുണ്ട്. ഗുരുവായൂരിനടുത്തുള്ള ശില്പി എളവള്ളി നന്ദൻ പൂർണമായും നിലമ്പൂർ തേക്കിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്. ഗുരുവായൂരിലാണ് പണിശാല.

അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയുടെ മകനാണ് നന്ദൻ. ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ സ്വർണവാതിലിന്റെ നിർമ്മാണച്ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ഗുരുവായൂർ ക്ഷേത്രം, മൂകാംബികക്ഷേത്രം, ബെംഗളൂരു ജലഹള്ളി അയ്യപ്പക്ഷേത്രം, കൊൽക്കത്ത ഗുരുവായൂരപ്പ ക്ഷേത്രം തുടങ്ങി കേരളത്തിനകത്തും പുറത്തുമായി നിരവധിയിടങ്ങളിൽ ദാരുശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഒട്ടേറെ പ്രതിഷ്ഠാബിംബങ്ങളും പണിതിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP