Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഷ്ഠാ വാർഷികദിനം: ശബരിമല ക്ഷേത്രനട തുറന്നു; പൂജകൾക്ക് ശേഷം നട നാളെ അടയ്ക്കും

പ്രതിഷ്ഠാ വാർഷികദിനം: ശബരിമല ക്ഷേത്രനട തുറന്നു; പൂജകൾക്ക് ശേഷം നട നാളെ അടയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും വിളക്കുകൾ തെളിക്കുകയായിരുന്നു.

ജൂൺ ഒന്നിനാണ് പ്രതിഷ്ഠാ വാർഷിക ദിനം. നാളെ പുലർച്ചെ 5 മണിക്ക് നടതുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും.അതേ സമയം കൊവിഡ് 19 ന്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല.തിരുനട ജൂൺ1 ന് രാത്രി 7.30 ന് ഹരിവരാസനം പാടി അടയ്ക്കും. ഭക്തർക്ക് ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിഥുന മാസ പൂജകൾക്കായി ജൂൺ 14ന് വൈകുന്നേരം തുറക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP