Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി ആള് നല്ലവനാണെങ്കിലും സ്വന്തം നാട്ടുകാരോട് സ്‌നേഹം കൂടിയാൽ ഇങ്ങനെ ഇരിക്കും; ശബരിമല റോഡുകൾക്ക് അനുവദിച്ച 90 കോടിയിൽ 56 കോടിയും ഇക്കുറി കൊണ്ടുപോകുന്നത് മന്ത്രിയുടെ ജില്ലയായ ആലപ്പുഴ; ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയ്ക്ക് 12 കോടിയുടെ അറ്റകുറ്റപ്പണികൾ മാത്രം

മന്ത്രി ആള് നല്ലവനാണെങ്കിലും സ്വന്തം നാട്ടുകാരോട് സ്‌നേഹം കൂടിയാൽ ഇങ്ങനെ ഇരിക്കും; ശബരിമല റോഡുകൾക്ക് അനുവദിച്ച 90 കോടിയിൽ 56 കോടിയും ഇക്കുറി കൊണ്ടുപോകുന്നത് മന്ത്രിയുടെ ജില്ലയായ ആലപ്പുഴ; ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയ്ക്ക് 12 കോടിയുടെ അറ്റകുറ്റപ്പണികൾ മാത്രം

ശബരിമല : ആലപ്പുഴയുടെ സ്വന്തം മന്ത്രിയാണ് ജി സുധാകരൻ. മുമ്പ് ദേവസം മന്ത്രിയായിരുന്ന സിപിഐ(എം) നേതാവ്. ഇത്തവണയും സുധാകരന് ശബരിമലയോട് താൽപ്പര്യം ഉണ്ടായിരുന്നു. എന്നാൽ മന്ത്രിമാരിൽ നറുക്ക് വീണത് കടകംപള്ളി സുരേന്ദ്രനും. ഏതായാലും ശബരിമല തീർത്ഥാടനം പ്രമാണിച്ച് ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണത്തിന് അനുവദിച്ച 90 കോടി രൂപയിൽ 56 കോടി രൂപയും പൊതുമരാമത്ത് മന്ത്രിയുടെ ജില്ലയിൽ എത്തുകയാണ്.

എല്ലാ വർഷവും തീർത്ഥാടനം പ്രമാണിച്ചു കിട്ടുന്ന ഫണ്ട് ഉപയോഗിച്ചാണ് ജില്ലയിലെ മിക്കവാറും റോഡുകളുടെ നവീകരണം നടത്തിവന്നത്. ഇത്തവണ അതൊന്നും നടക്കില്ല. എല്ലാവർഷവും തീർത്ഥാടനത്തിനു മുൻപ് ശബരിമല പാതകൾ പുനരുദ്ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ റോഡിലേക്ക് ഫണ്ട് ഒഴുക്കുന്നത്. പത്തനംതിട്ടയ്ക്ക് ഇത്തവണ 12 കോടി മാത്രം. മണ്ഡലകാലത്തിനു മുന്നോടിയായി റോഡുകളുടെ നവീകരണം അറ്റകുറ്റപ്പണികളിൽ ഒതുക്കുന്നു. ഇത് വലിയ വിവാദങ്ങൾക്കും അവസരമൊരുക്കുകയാണ്.

ഹൈക്കോടതി അംഗീകരിച്ച 17 ശബരിമല റോഡുകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും പത്തനംതിട്ട ജില്ലയിലാണ്. അതിനാൽ എല്ലാവർഷവും കൂടുതൽ തുക കിട്ടുന്നതും ഇവിടെയാണ്. കഴിഞ്ഞ വർഷം 46 കോടി രൂപ കിട്ടിയ സ്ഥാനത്താണ് ഇത്തവണ 12 കോടിയായി കുറഞ്ഞത്. മരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെ കടന്നു പോകുന്ന തിരുവല്ല-അമ്പലപ്പുഴ റോഡ് ബിഎം ആൻഡ് ബിസി ടാറിങ് നടത്താനാണ് ഇത്തവണ 56 കോടി രൂപ നീക്കിവച്ചത്. ഇതിന്റെ പ്രയോജനം ജില്ലയ്ക്ക് കിട്ടുന്നത് പൊടിയാടി മുതൽ നീരേറ്റുപുറം പാലം വരെയാണ്.

ശബരിമല റോഡ് ഫണ്ടിൽ ആദ്യമായാണ് ജില്ലയ്ക്ക് വൻതോതിൽ തുക കുറയുന്നത്. കിട്ടിയ 12 കോടി രൂപ മണ്ഡലകാലം തുടങ്ങും മുൻപ് പൂർത്തിയാക്കത്തക്ക വിധത്തിൽ 55 പണികൾക്കായി വീതംവച്ച് മരാമത്ത് അധികൃതർ കരാർ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ തന്നെ പ്രധാനം എംസി റോഡ് ഉൾപ്പെടെ തിരുവല്ല ടൗണിലെ റോഡുകൾ ഉന്നത നിലവാരത്തിലുള്ള ബിഎം ആൻഡ് ബിസി ടാറിങ് ആണ്. ഇതിനായി ആറ് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ജില്ലയിലെ റോഡുകളുടെ നവീകരണത്തിനും ദിശാബോർഡുകൾ പുതുക്കുന്നതിനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനുമായി ഏറ്റവും കുറഞ്ഞത് 40 കോടിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ.

പൂർണമായി തകർന്ന റോഡുകളിൽ റീടാറിങ്, അറ്റകുറ്റപ്പണി, കാട് തെളിക്കൽ, അപകടങ്ങൾ ഒഴിവാക്കാൻ കലുങ്കുകളുടെ പാരപ്പറ്റുകളിലും അതിരു കല്ലുകളിലും വൈദ്യുതി തൂണുകളിലും പാലങ്ങളിലും ചായം പൂശൽ, റോഡിന് മധ്യ വരയിടൽ തുടങ്ങിയ പണികൾ നടത്തേണ്ടതാണ്. ഫണ്ട് ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണി ഒഴികെ മറ്റൊന്നും നടക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP