Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല: നിരോധനാജ്ഞ നാലുനാൾ കൂടി നീട്ടി; ദർശനത്തിനും ശരണം വിളിക്കും നാമജപത്തിനും തടസമില്ല; കളക്ടറുടെ നടപടി യുവതീപ്രവേശനത്തിനെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ; നിരോധനാജ്ഞ നീക്കുന്ന കാര്യത്തിൽ 'കാത്തിരുന്നു കാണുക'യെന്ന് ശബരിമല നിരീക്ഷക സമിതിയുടെ മറുപടി; സന്നിധാനത്തെ ഒരുക്കങ്ങളിൽ തൃപ്തി രേഖപ്പെടുത്തി സമിതി

ശബരിമല: നിരോധനാജ്ഞ നാലുനാൾ കൂടി നീട്ടി; ദർശനത്തിനും ശരണം വിളിക്കും നാമജപത്തിനും തടസമില്ല; കളക്ടറുടെ നടപടി യുവതീപ്രവേശനത്തിനെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ; നിരോധനാജ്ഞ നീക്കുന്ന കാര്യത്തിൽ 'കാത്തിരുന്നു കാണുക'യെന്ന് ശബരിമല നിരീക്ഷക സമിതിയുടെ മറുപടി; സന്നിധാനത്തെ ഒരുക്കങ്ങളിൽ തൃപ്തി രേഖപ്പെടുത്തി സമിതി

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസം കൂടി നീട്ടി. ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയാണ് എട്ട് വരെ നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിക്കുകയും പ്രതിഷേധം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു

ശബരിമലയിലെ നിരോധനാജ്ഞ അവസാനിക്കാനിരിക്കേ നിരോധനാജ്ഞ നീട്ടാൻ സാധ്യത തേടി കളക്ടർ എഡിഎമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നിരോധനാജ്ഞ നീട്ടണം എന്നായിരുന്നു പൊലീസിന്റെ നേരത്തെ മുതലുള്ള ആവശ്യം. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇത്തവണയും നിരോധനാജ്ഞ നീട്ടണമെന്ന് എസ്‌പിയും എഡിഎമ്മും റിപ്പോർട്ട് നൽകി. ഇതോടെയാണ് നാല് ദിവസം കൂടെ നിരോധനാജ്ഞ നീട്ടി ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്.

ഭക്തർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ശരണം വിളിക്കുന്നതിനോ, ഭക്തർ സംഘമായി ദർശനത്തിനെത്തുന്നതിനോ തടസമുണ്ടാകില്ല. അതേസമയം, ശബരിമലയിലെ സൗകര്യങ്ങളിലും ഒരുക്കങ്ങളിലും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി തൃപ്തി രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ ഭക്തരോടും വിവിധ വിഭാഗങ്ങളോടും സംസാരിച്ചു. തീർത്ഥാടകർ തൃപ്തരാണെന്നാണു മനസ്സിലായത്. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ എല്ലാ വകുപ്പു മേധാവികളോടും പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് അവർ നടപടി സ്വീകരിക്കട്ടെയെന്നും സമിതി അംഗങ്ങൾ പറഞ്ഞു.

നിരോധനാജ്ഞ നീക്കുന്ന കാര്യത്തിൽ എന്തു നടപടിയെന്ന ചോദ്യത്തിനു 'കാത്തിരുന്നു കാണുക' എന്നായിരുന്നു മറുപടി. ജസ്റ്റിസ് പി.ആർ.രാമൻ, ജസ്റ്റിസ് എസ്.സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണു രാവിലെ മുതൽ സന്നിധാനത്തു തെളിവെടുപ്പ് നടത്തിയത്.
ക്ഷേത്ര ദർശനത്തിനുശേഷമാണ് സംഘം തെളിവെടുപ്പ് ആരംഭിച്ചത്. തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങൾ, അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങൾ, വികസന പദ്ധതികളിലെ വേഗക്കുറവ് എന്നിവ പരിശോധിച്ചു. ഇന്നലെ നിലയ്ക്കലിലെത്തിയ സംഘം വെള്ളം ശുദ്ധീകരണ ശാല, പാർക്കിങ് ഗ്രൗണ്ട്, ശുചിമുറികൾ, കെഎസ്ആർടിസി ജീവനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, കുളം, പൊലീസ് ബാരക്ക്, വിരിവയ്ക്കുന്ന സ്ഥലങ്ങൾ, ആശുപത്രി എന്നിവ സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP