Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നടയടച്ചു; അഞ്ചുമണിക്ക് ശ്രീകോവിൽ തുറന്നപ്പോൾ അയ്യപ്പദർശന പുണ്യം തേടിയെത്തിയത് നൂറുകണക്കിന് ഭക്തർ; 30ന് വൈകുന്നേരും അഞ്ചിന് നടതുറക്കും; പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന്

മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നടയടച്ചു; അഞ്ചുമണിക്ക് ശ്രീകോവിൽ തുറന്നപ്പോൾ അയ്യപ്പദർശന പുണ്യം തേടിയെത്തിയത് നൂറുകണക്കിന് ഭക്തർ; 30ന് വൈകുന്നേരും അഞ്ചിന് നടതുറക്കും; പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന്

മറുനാടൻ ഡെസ്‌ക്‌

ശബരിമല: മണ്ഡലപൂജ കഴിഞ്ഞ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട അടച്ചു. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഉച്ചക്ക് 12.30 ന് നടന്നു. പൂജ പൂർത്തിയാക്കി ഒരു മണിക്ക് ആണ് നട അടച്ചത്.വൈകുന്നേരം 5 മണിക്ക് ക്ഷേത്ര ശ്രീകോവിൽ നട തുറന്നപ്പോൾ അയ്യപ്പദർശനപുണ്യം തേടി ശരണം വിളികളുമായി നിരവധി അയ്യപ്പഭക്തർ എത്തിയിരുന്നു.

രാത്രി 9.30 ന് അത്താഴപൂജ .തുടർന്ന് 9.50 ന് ഹരിവരാസനം പാടി 10 മണിക്ക് തിരുനട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും ചേർന്ന് ക്ഷേത്രനട തുറക്കും.

Stories you may Like

ജനുവരി 12 ന് തിരുവാഭരണ ഘോഷയാത്ര പന്തളം രാജകൊട്ടാരത്തിൽ നിന്ന് തിരിക്കും.14 ന് വൈകുന്നേരം സന്നിധാനത്ത് എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് ആചാര പൂർവ്വം സ്വീകരിക്കും. ജനുവരി 14 ന് വൈകുന്നേരം തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. മകര സംക്രാന്തി പൂജയും മകരവിളക്ക് ദർശിക്കലും അന്നു തന്നെയാണ്.20ന് ക്ഷേത്രനട അടയ്ക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP