Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല കൊടിമര കേസ്: തുമ്പും തുമ്പിയുമൊന്നുമില്ലാതെ അന്വേഷണ സംഘം മടങ്ങിയെത്തി: നിഗമനത്തിൽ എത്താൻ കഴിയാതെ പൊലീസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല കൊടിമര കേസ്: തുമ്പും തുമ്പിയുമൊന്നുമില്ലാതെ അന്വേഷണ സംഘം മടങ്ങിയെത്തി: നിഗമനത്തിൽ എത്താൻ കഴിയാതെ പൊലീസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: പ്രതികളുടെ ഫോട്ടോയുമായി തെളിവെടുപ്പിന് പോയ പൊലീസ് സംഘംആന്ധ്രയിൽ നിന്ന് വെറും കൈയോശട മടങ്ങി വന്നതോടെ ശബരിമല കൊടിമരത്തിൽ മെർക്കുറി ഒഴിച്ച കേസിന്റെ ഫയൽ അടച്ചു പൂട്ടുന്നു. പ്രത്യേകിച്ച്ഒരു കണ്ടെത്തലിൽ എത്താൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് പൊലീസ്.

പ്രതികളുടെ നക്സൽ ബന്ധം തെളിയിക്കാനോ ആ രീതിയിൽ അന്വേഷിക്കാനോ കഴിയാതെയാണ് സംഘത്തിന്റെ മടക്കം. ഇതോടെ സർക്കാരും പൊലീസ് നേതൃത്വവും ആന്ധ്രാ ഭരണാധികാരികളും ആഗ്രഹിച്ചതു പോലെ തന്നെ കേസിന് പകുതി വഴിയിൽ അന്ത്യമായി.

ശബരിമല സന്നിധാനത്തെ സ്വർണ കൊടിമരത്തിന്റെ പഞ്ചവർഗത്തറയിൽ മെർക്കുറി ഒഴിച്ച സംഭവത്തിൽ അന്വേഷണത്തിനായി ആന്ധ്രാപ്രദേശിലേക്ക്പോയത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ സംഘമായിരുന്നു.പൊലീസ് സംഘം ഹൈദ്രാബാദിലെത്തി കൊടിമരം സ്പോൺസർ ചെയ്തവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കൊടിമരം സ്പോൺസർ ചെയ്ത ഗ്രൂപ്പിന്പുറത്ത് നിന്ന് ആരെങ്കിലും എതിരുണ്ടോയെന്ന് അന്വേഷണം നടത്തിയ സംഘം പിടിയിലായവരുടെ സ്വദേശമായ വിയ്യൂർ ഭാഗത്തും പോയി വിവരങ്ങൾ ശേഖരിച്ചു.പ്രതികളെ കുറിച്ച് മോശമായിട്ടൊന്നും നാട്ടുകാർ പറഞ്ഞിട്ടില്ല. അതും
വിശ്വസിച്ചാണ് സംഘം മടങ്ങിയത്.എന്നാൽ കൊടിമരത്തിൽ പാദരസം ഒഴിക്കുന്ന ആചാരം അവിടെയില്ലെന്നാണ് നിന്ന് ലഭിച്ച വിവരം.

വീട്, ക്ഷേത്രംഎന്നിവയ്ക്ക് ആധാരശില ഇടുമ്പോൾ മാത്രം പാദരസം ഒഴിക്കുന്ന പതിവുണ്ട്.
കൊടിമരത്തിന്റെ പഞ്ചവർഗത്തറയിൽ ഒഴിച്ചത് മെർക്കുറിയല്ല, പാദരസമാണെന്നാണ് പ്രതികളായ വിയ്യൂർ സ്വദേശികൾ പൊലീസിന് മൊഴിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വിയ്യൂർ ഭാഗത്തെ ക്ഷേത്രങ്ങളിലെത്തി അവിടത്തെ ശാന്തിക്കാരോട് വിവരങ്ങൾ
ചോദിച്ചറിഞ്ഞത്. അതേ സമയം പിടിയിലായ അഞ്ചു പേരുടെയും ജാമ്യാപേക്ഷ റാന്നി
കോടതി തള്ളി.

വേണ്ട കാര്യങ്ങൾ ഒന്നും അന്വേഷിക്കാതെയാണ് പൊലീസിന്റെ മടക്കം.ഇക്കാര്യത്തിൽ നിന്ന് മാധ്യമങ്ങളുടെ ശ്രദ്ധ അകന്നതും പൊലീസിന്തുണയായി. മാത്രവുമല്ല, കൂടുതൽ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് ആന്ധ്രസർക്കാർ. ഇക്കാര്യം ഇവർ കേരള സർക്കാരിനെ അറിയിച്ചെന്നും
സൂചനയുണ്ട്. അന്വേഷണം മുന്നോട്ടു നീങ്ങിയാൽ കൊടിമരം സ്പോൺസർ ചെയ്ത ഫീനിക്സ് ഗ്രൂപ്പിൽ വരെ എത്തിച്ചേരുമെന്നതാണ് ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP