Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകരവിളക്കിന് 10000 മല അരയ കുടുംബങ്ങൾ ശബരിമലയിൽ ദീപം തെളിയിക്കും; മകരജ്യോതി ഉടമസ്ഥാവകാശങ്ങൾ കവർന്നെടുത്തതിനെതിരെയുള്ള പ്രതിഷേധം; അവകാശങ്ങൾ തിരികെ ലഭിക്കാൻ കെടാവിളക്കുമായി മല അരയ സമുദായം കാത്തിരിക്കാൻ തുടങ്ങിയിട്ട് 2563 ദിവസങ്ങൾ

മകരവിളക്കിന് 10000 മല അരയ കുടുംബങ്ങൾ ശബരിമലയിൽ ദീപം തെളിയിക്കും; മകരജ്യോതി ഉടമസ്ഥാവകാശങ്ങൾ കവർന്നെടുത്തതിനെതിരെയുള്ള പ്രതിഷേധം; അവകാശങ്ങൾ തിരികെ ലഭിക്കാൻ കെടാവിളക്കുമായി മല അരയ സമുദായം കാത്തിരിക്കാൻ തുടങ്ങിയിട്ട് 2563 ദിവസങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മകരവിളക്കിന് മകരജ്യോതി തെളിയിക്കാനായി മല അരയ കുടുംബവും. മകരവിളക്ക് ദിനത്തിൽ 10000 മല അരയ കുടുംബങ്ങൾ ശബരിമലയിൽ ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ. ശബരിമലയിലെ ഉടമസ്ഥാവകാശങ്ങൾ കവർന്നെടുത്തതിനെതിരെ പ്രതിഷേധം തുടരുമെന്നും ഐക്യ മല അരയ മഹാസഭ വ്യക്തമാക്കി.

1949 വരെ പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നു. പിന്നീട് ഇവരിൽ നിന്നും അവകാശം ബലമായി കവർന്നെടുക്കുകയായിരുന്നു. അവകാശങ്ങൾ തിരികെ ലഭിക്കുന്നതിനായി 2563 ദിവസങ്ങളായി ഉടുമ്പാറമലയിലെ അമ്പലത്തിൽ കെടാവിളക്കുമായി കാത്തിരിക്കുകയാണ് മല അരയ സമുദായം. പൊന്നമ്പലമേട്ടിൽ അവസാനം ദീപം തെളിയിച്ചത് പുത്തൻവീട്ടിൽ കുഞ്ഞൻ എന്നയാളാണ്.

ഉടുമ്പാറ മലയിലെ കെടാവിളക്കിൽ നിന്നും ഇദ്ദേഹത്തിന്റെ മരുമകൾ രാജമ്മ അയപ്പന്റെ (75) കുടുംബത്തിലേക്ക് ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ സജീവ് ദീപം പകരും. ശബരിമലയിലെ അവകാശങ്ങൾക്ക് വേണ്ടി ഏഴ് പതിറ്റാണ്ടായി നടത്തിവരുന്ന സമരം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന് സജീവ് പറഞ്ഞു.പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ അവകാശ പുനഃസ്ഥാപന ദീപം തെളിയിക്കാനാണ് ശ്രമമെന്ന് ഐക്യ മല അരയ മഹാസഭ നേതാക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP