Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത്ത് ഈ സീസണിലെ റെക്കോർഡ് തിരക്ക്; രാത്രി 12 മുതൽ വൈകിട്ട് 8മണിവരെ ദർശനം നടത്തിയത് 83,720 പേർ; തിരക്കു പരിഗണിച്ച് വലിയനടപ്പന്തലിൽ വെർച്വൽക്യു പാസുകാർക്ക് പ്രത്യേക ക്യു ഏർപ്പെടുത്തി

ശബരിമലയിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത്ത് ഈ സീസണിലെ റെക്കോർഡ് തിരക്ക്; രാത്രി 12 മുതൽ വൈകിട്ട് 8മണിവരെ ദർശനം നടത്തിയത് 83,720 പേർ; തിരക്കു പരിഗണിച്ച് വലിയനടപ്പന്തലിൽ വെർച്വൽക്യു പാസുകാർക്ക് പ്രത്യേക ക്യു ഏർപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

ശബരിമല; പ്രതിഷേധങ്ങൾ ഇല്ലാതെ ശാന്തമായ ശബരിമലയിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത് സീസണിലെ ഏറ്റവും വലിയ തിരക്ക്. രാത്രി 12 മുതൽ വൈകിട്ട് 8 വരെയുള്ള കണക്കനുസരിച്ച് 83,720 പേർ മലകയറി ദർശനം നടത്തി. 144 നിലനിൽക്കുന്നുണ്ടെങ്കലും ഭക്തർക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നും സന്നിധാനത്തും പമ്പിയലും എരുമേലിയിലും ഉണ്ടാകുന്നില്ല എന്നതിനുള്ള തെളിവുകൂടിയാണിത്. ഇന്നലെ നിരോധനാഞ്ജ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് മുൻപുണ്ടായിരുന്ന അനാവശ്യ നിയന്ത്രങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ സന്നിധാനത്ത് മെബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം കൊണ്ടു വന്നിരുന്നു.

തിരക്കു പരിഗണിച്ച് വലിയനടപ്പന്തലിൽ വെർച്വൽക്യു പാസുകാർക്ക് പ്രത്യേക ക്യു ഏർപ്പെടുത്തി. ഒപ്പം വടക്കേനടയിലുടെ ദർശനത്തിനു പൊലീസ് പുതിയ പരിഷ്‌ക്കാരവും കൊണ്ടുവന്നു.പകലാണ് അയ്യപ്പന്മാരുടെ തിരക്ക് വർദ്ധിച്ചത്. രാവിലെ 8 മുതൽ വൈകിട്ട് 7 വരെ മാത്രമുള്ള കണക്ക് അനുസരിച്ച് 47,799 പേരാണ് എത്തിയത്. തിരക്ക് കുറവായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വെർച്വൽ ക്യു പാസ് ഉള്ളവരെയും അല്ലാത്തവരെയും ഒരുപോലെ ഒറ്റ ക്യുവിലൂടെയാണ് കടത്തിവിട്ടത്. തിരക്കു കൂടിയപ്പോൾ വെർച്വൽ ക്യുവിലുള്ളവരെ പ്രത്യേകമായി തിരിച്ചുവിടാൻ കഴിഞ്ഞത് ഒരുവിഭാഗത്തിനെങ്കിലും

കഴിഞ്ഞ ദിവസങ്ങൾ ഉച്ചപൂജ കഴിഞ്ഞു നടഅടച്ചാൽ അപ്പോൾ തന്നെ പതിനെട്ടാംപടി കയറുന്നതു നിർത്തിവയ്ക്കുമായിരുന്നു. തിരക്കു കൂടിയതോടെ ഉച്ചപൂജ കഴിഞ്ഞു നടഅടച്ച ശേഷം 2 വരെ തീർത്ഥാടകരെ പടികയറാൻ അനുവദിച്ചു. നട തുറക്കുമ്പോൾ തന്നെ ദർശനത്തിന് ഇവരെ നേരത്തെതന്നെ വടക്കേനടയിലെ ക്യുവിലും കയറ്റി ഇരുത്തി. അതിനാൽ നടതുറക്കുമ്പോൾ വടക്കേനടയിലൂടെ ദർശനത്തിനു പോകാൻ മാളികപ്പുറം നടപ്പന്തലിലെ പ്രവേശന കവാടത്തിൽ തിക്കും തിരക്കും കൂട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞു.

ഈസമയത്തു വടക്കേനടയിൽ ക്യു നിൽക്കാനുള്ള നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർത്ഥാടകരായിരുന്നു. നെയ്യഭിഷേകത്തിനു വടക്കേനടയിൽ ഇരുന്നു തയ്യാറെടുക്കാനുള്ള സമയവും നീട്ടി. പുലർച്ചേ 3 മുതൽ 11.30 വരെയായിയിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. അത് 12 വരെയാക്കി നീട്ടാനും പൊലീസ് തയാറായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP